mg

പി.ജി. രജിസ്‌ട്രേഷൻ 10 മുതൽ

കോളജുകളിൽ വിവിധ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ രജിസ്‌ട്രേഷൻ 10ന് ആരംഭിക്കും. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. വെബ്‌സൈറ്റിലെ 'പി.ജി. ക്യാപ് 2019' എന്ന ലിങ്കിൽ പ്രവേശിച്ച് 'കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ' ലിങ്കിൽ ക്ലിക്ക് ചെയ്യണം. ഈ ലിങ്കിലൂടെ 'അക്കൗണ്ട് ക്രിയേഷൻ' എന്ന ലിങ്കിൽ പ്രവേശിച്ച് അപേക്ഷകന്റെ പേര്, ഇമെയിൽ വിലാസം, ജനനത്തീയതി, സംവരണവിഭാഗം എന്നീ വിവരങ്ങൾ നൽകി പാസ്‌വേഡ് സൃഷ്ടിക്കണം. തുടർന്ന് ഓൺലൈനായി ഫീസ് അടയ്ക്കണം. പൊതുവിഭാഗത്തിന് 1250 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 625 രൂപയുമാണ് അപേക്ഷ ഫീസ്. ഫീസ് അടച്ചാൽ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവർത്തനക്ഷമമാകൂ. അപേക്ഷ നമ്പരായിരിക്കും അപേക്ഷകന്റെ ലോഗിൻ ഐ.ഡി. ഓൺലൈനായി ഫീസടച്ചശേഷം അപേക്ഷകന്റെ അക്കാദമിക വിവരങ്ങൾ നൽകി പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം അപേക്ഷ സബ്മിറ്റ് ചെയ്യണം. 25ന് ഉച്ചയ്ക്ക് രണ്ടുവരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. അപേക്ഷയുടെ പ്രിന്റ്ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ട.

ആദ്യ അലോട്ട്‌മെന്റ് ജൂൺ ആറിന് നടക്കും. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, സ്‌പോർട്‌സ്, കൾച്ചറൽ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലകം വഴി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ നേരിട്ട് നൽകണം. ലക്ഷദ്വീപിൽനിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികൾ ഏകജാലകത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ നേരിട്ടു നൽകുകയും ചെയ്യണം.

സ്‌പോർട്‌സ്, കൾച്ചറൽ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ 22നകം ഓൺലൈനായി അപേക്ഷിക്കണം. ഈ സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് മേയ് 23ന് പ്രസിദ്ധീകരിക്കും.

വിശദവിവരം ക്യാപ് വെബ്‌സൈറ്റിൽ ലഭിക്കും. ഇമെയിൽ: pgcap@mgu.ac.in.

ഫോൺ: 88641784,88651784,88661784.

പരീക്ഷാതീയതി

ഒന്നാം സെമസ്റ്റർ ബി.പി.എഡ്. (2018 അഡ്മിഷൻ റഗുലർ/റീഅപ്പിയറൻസ് 2015 അഡ്മിഷൻ മുതൽ) പരീക്ഷ 15ന് ആരംഭിക്കും. പിഴയില്ലാതെ ആറുവരെയും 500 രൂപ പിഴയോടെ ഏഴുവരെയും 1000 രൂപ സൂപ്പർ ഫൈനോടെ ഒമ്പതുവരെയും അപേക്ഷിക്കാം.

ബി.ടെക്. ആറാം സെമസ്റ്റർ (പുതിയ സ്‌കീം) മെക്കട്രോണിക്‌സ്(ഐ.സി.) പരീക്ഷ ഏഴിന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.

അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും ഒന്നാം സെമസ്റ്റർ എം.എസ് സി. സി.ഇ ആൻഡ് എൻ.റ്റി. (കമ്പ്യൂട്ടർ എൻജിനീയറിംഗ് ആൻഡ് നെറ്റവർക്കിംഗ് ടെക്‌നോളജി 2018 അഡ്മിഷൻ റഗുലർ/2018 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 28ന് ആരംഭിക്കും. പിഴയില്ലാതെ 13 വരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർ ഫൈനോടെ 16 വരെയും അപേക്ഷിക്കാം.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ഒന്നാം സെമസ്റ്റർ എം.ഫിൽ സുവോളജി (2016-17 ബാച്ച്) പരീക്ഷ 24 ന് ആരംഭിക്കും. പിഴയില്ലാതെ ഒമ്പതുവരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ 13 വരെയും 1000 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം.

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.സി.ജെ/എം.എം.എച്ച്/എം.എസ്. ഡബ്ല്യൂ ആൻഡ് എം.ടി.എ/എം.ടി.ടി.എം (2017 അഡ്മിഷൻ റഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് സി.എസ്.എസ്) പരീക്ഷയുടെ ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്താനിരുന്ന വിവിധ വിഷയങ്ങളിലെ പരീക്ഷ തീയതി പുനഃ ക്രമീകരിച്ചു.

22 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്./സി.ബി.സി.എസ്.എസ്. യു.ജി. കോമൺ കോഴ്‌സ് രണ്ട് സെക്കൻഡ് ലാംഗ്വേജ് പരീക്ഷ 25ന് നടക്കും.