പാലാ: 'കേരളകൗമുദി' പാലാ ലേഖകൻ സുനിൽ പാലായ്ക്ക് ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രയോഗത്തിന്റെ 'സുവർണ തൂലിക' പുരസ്‌കാരം.ഒരു ദശകമായി എസ്.എൻ.ഡി.പി.യോഗം പ്രസ്ഥാനങ്ങൾക്ക് വാർത്തകളിലൂടെ പിന്തുണയും വികസന കാര്യങ്ങൾക്ക് മാർഗനിർദ്ദേശങ്ങളും നൽകിയതിനാണ് പുരസ്‌ക്കാരമെന്ന് ക്ഷേത്രയോഗം ഭാരവാഹികൾ പറഞ്ഞു.
ഇന്നലെ ഇടപ്പാടി ക്ഷേത്രാങ്കണത്തിൽ നടന്ന ആനന്ദം സമ്മേളന വേദിയിൽ മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ പുരസ്‌കാരം സമർപ്പിച്ചു.ഏഴാച്ചേരി തുമ്പയിൽ രാമകൃഷ്ണൻ നായരുടെയും വിദുരമണിയുടെയും മകനാണ് സുനിൽ. അദ്ധ്യാപികയായ ശ്രീജയാണ് ഭാര്യ. ആറാംക്ലാസ് വിദ്യാർത്ഥി എസ്. അഭിനവ് കൃഷ്ണയാണ് (മജീഷ്യൻ കണ്ണൻമോൻ) മകൻ. അടുത്തിടെ ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ പരിസ്ഥിതി മാദ്ധ്യമ അവാർഡും സുനിൽ പാലായ്ക്ക് ലഭിച്ചിരുന്നു.