parvesh

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥികളോട് ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് പതിവാണ്. എന്നാൽ പലരും ഉത്തരം പറയാതെ മുങ്ങാൻ ശ്രമിക്കുന്നത്. ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഭവിച്ചതാണ് അതിൽ ഏറ്റവും പുതിയത്. പശ്ചിമ ഡൽഹിയിലെ എം.പിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ പർവേഷ് സാഹിബ് സിംഗിനോടായിരുന്നു യുവാവിന്റെ ‌ചോദ്യം. അഞ്ച് വർഷം മണ്ഡലത്തിൽ എന്താണ് ചെയ്തതെന്ന ചോദ്യത്തിന് ഭാരത് മാതാ കീ ജയ് വിളിച്ച് സ്ഥാനാർത്ഥി വേദി വിടുകയായിരുന്നു,​

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള പൊതുസമ്പർക്ക പരിപാടിക്കിടെയായിരുന്നു സംഭവം. വോട്ടർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു പർവേഷ്. സംസാരത്തിനിടെയായിരുന്നു യുവാവ് എഴുന്നേറ്റ് നിന്നുചോദിച്ചു, 'കഴിഞ്ഞ അഞ്ച് വർഷം ഈ മണ്ഡലത്തിൽ നിങ്ങൾ എന്ത് കാര്യമാണ് ചെയ്തത്?'

അപ്രതീക്ഷിതമായി ചോദ്യം കേട്ടതോടെ പർവേഷ് മറുപടി പറയാതെ എത്ര വരെ പഠിച്ചു എന്ന് തിരിച്ച് ചോദിച്ചു. പിന്നീട് മറ്റുള്ളവരോട് എന്തെങ്കിലും ചോദ്യമുണ്ടോ എന്ന് ചോദിച്ചു. മറുപടി ലഭിച്ചില്ലെന്ന ആദ്യം ചോദ്യമുന്നയിച്ച യുവാവ് ഉറക്കെ വിളിച്ചുപറഞ്ഞു. ഇതോടെ വേദിയിൽ കൂടിനിന്ന പ്രവർത്തകരോട് ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിക്കാൻ പർവേഷ് ആവശ്യപ്പെട്ടു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ബി.ജെ.പി എം.പി കിരൺ ഖേറിന്റെ ഭർത്താവും നടനുമായ അനുപം ഖേറും മാദ്ധ്യമങ്ങളുടെ ചോദ്യത്തിൽ നിന്നും ഭാരത് മാതാ കീ ജയ് വിളിച്ച് ഒഴിഞ്ഞുമാറിയിരുന്നു.

A Common Man: What have you done in past 5 years?

BJP MP: Bharat Mata Ki Jai!

This video is a perfect description of the quote -
"Patriotism is the last refuge of a scoundrel." pic.twitter.com/7zyIGAgeGr

— Dhruv Rathee (@dhruv_rathee) May 3, 2019