ds-hooda

ന്യൂഡൽഹി: 2014ൽ നരേന്ദ്രമോദി അധികാരത്തിലെത്തുന്നതിന് മുൻപും ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് ലഫ്ടനന്റ് ജനറൽ ഡി.എസ്. ഹൂഡ പറഞ്ഞു. 2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ഡി.എസ്. ഹൂഡ.

മോദി ഭരണകാലത്തിന് മുൻപ് ഇന്ത്യ ആറ് തവണ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അവകാശപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസിന്റെ വാദം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ രംഗത്തെത്തി.

കോൺഗ്രസ് കള്ളം പറയുകയാണെന്നും തന്റെ കാലഘട്ടത്തിൽ എപ്പോഴാണ് സൈന്യം മിന്നലാക്രമണം നടത്തിയതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും മുൻ കരസേന മേധാവിയും ഗാസിയാബാദിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ വി.കെ. സിംഗ് പറഞ്ഞു. മിന്നലാക്രമണം നടത്താൻ രാഷ്ട്രീയ നേതൃത്വം ആവശ്യപ്പെട്ട കാലം തന്റെ ഓർമ്മയിലില്ലെന്ന് കരസേന മുൻ മേധാവി ജനറൽ വി.പി.മാലിക്കും വ്യക്തമാക്കി. ഈ വാദങ്ങൾ തള്ളിയാണ് 2016ൽ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ലഫ്ടനന്റ് ജനറൽ ഡി.എസ്. ഹൂഡ രംഗത്തെത്തിയിരിക്കുന്നത്..

തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി രാജ്യസുരക്ഷ സംബന്ധിച്ച ദർശന രേഖ തയ്യാറാക്കിയത് ഡി.എസ്. ഹൂഡയായിരുന്നു.