child-death
child death

തൊടുപുഴ : കുമാരമംഗലത്ത് ഏഴുവയസുകാരൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശി മജിസ്‌ട്രേറ്റിൽ രഹസ്യമൊഴി നൽകി. ഇടുക്കി ഒന്നാംക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നിലാണ് മൊഴി നൽകിയത്.
ഏഴുവയസുകാരന്റെ അനുജനും മുത്തശ്ശിക്കൊപ്പമുണ്ടായിരുന്നു. കുട്ടിയെ പ്രതി അരുൺ ആനന്ദ് ആക്രമിച്ചത് സംബന്ധിച്ചും പിന്നീട് ഇളയകുട്ടി ഇതേക്കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പറഞ്ഞതുമെല്ലാം മൊഴിയായി നൽകി. അരുൺ ആനന്ദിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇയാളിൽ നിന്നു ഭീഷണി ഉയർന്നിരുന്നതായും ഇവർ പറഞ്ഞു.
ഏഴുവയസുകാരന്റെ അമ്മയുടെ മൊഴി എടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. ഇവർ മകന്റെ മരണത്തിനു ശേഷം കൗൺസലിംഗും ചികിത്സയുമായി കഴിയുകയാണ്.