1.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് റോഡ് ഷോക്കിടെ മര്‍ദ്ദനം. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മോത്തിബാഗില്‍ റോഡ് ഷോയ്ക്ക് ഇടെയായിരുന്നു സംഭവം. ജീപ്പില്‍ ചാടികയറിയ യുവാവ് കെജ്രിവാളിന്റെ മുഖത്തടിക്കുകയായിരുന്നു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു 2. ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ പ്രവേശിച്ചു. ചുഴലിക്കാറ്റില്‍ 500 വീടുകള്‍ തകര്‍ന്നു. നാല് പേര്‍ മരണം 63 പേര്‍ക്ക് പരിക്കേറ്റു. അതേസമയം കാറ്റിന്റെ ശക്തി കുറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. കനത്ത മഴയും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റുമാണ് ബംഗാളിന്റെ തീരദേശങ്ങളിലും കൊല്‍ക്കത്തയിലും അനുഭവപ്പെട്ടത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേതയുള്ള കാറ്റിനും ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയും അനുഭവപ്പെടും. 3. ഒഡീഷയിലുണ്ടായ കനത്ത നാശനഷ്ട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. വരുന്ന ആറ് മണിക്കൂറില്‍ ഫോനി തീവ്ര ന്യൂനമര്‍ദ്ദം ആകുന്നതോടെ അതിന്റെ ശക്തി വീണ്ടും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാറ്റിനെ തുടര്‍ന്ന് ഇന്നലെ അടച്ച ഭുവനേശ്വര്‍ വിമാനത്താവളവും കൊല്‍ക്കത്ത വിമാനത്താവളവും തുറന്നു. എന്നാല്‍ റെയില്‍ ഗതാഗതം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി തിങ്കളാഴ്ച ഒഡീഷ സന്ദര്‍ശിക്കും. അടിയന്തര സഹായമായി കേന്ദ്രം 1000 കോടി അനുവദിച്ചിട്ടുണ്ട് 4.ഒഡീഷയില്‍ ഫോനി ചുഴലിക്കൊടുങ്കാറ്റില്‍ പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസത്തിനും പിനരധിവാസത്തിനും കേരളത്തിന് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും പിണറായി. ഒഡീഷ സര്‍ക്കാറുമായി ബന്ധപ്പെട്ടു വരിക ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.
5. റഫാല്‍ കേസില്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ചില മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച അപൂര്‍ണവും മോഷ്ടിക്കപ്പെട്ടതും ആയ രേഖകള്‍ പരിഗണിച്ച് നിലവിലെ വിധി പുനപരിശോധിക്കരുത് എന്ന് സത്യവാങ്മൂലത്തില്‍ പരാമര്‍ശം. യുദ്ധവിമാന ഇടപാടില്‍ രാജ്യത്തിന് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. അന്വേഷണം നടത്തേണ്ട സാഹചര്യം ഇല്ല എന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശം 6. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ച ശേഷം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തെ കരാര്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തേതിനെക്കാള്‍ ലാഭകരം എന്ന് സി.എ.ജി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കരാറിന്റെ വിശദാംശങ്ങള്‍ പുറത്തു വിടുന്നത് രാജ്യ സുരക്ഷയ്ക്കും അയല്‍ രാജ്യങ്ങളും ആയുള്ള ഇടപെടലിനും വലിയ ഭീഷണി ഉയര്‍ത്തും എന്ന് സി.എ.ജി തന്നെ കണ്ടെത്തിയിട്ടുണ്ട് എന്നും കേന്ദ്രസര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം 7. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പലും ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പെണ്‍കുട്ടിക്ക് പരാതി ഇല്ലെന്ന് പൊലീസ്. ആത്മഹത്യയ്ക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദ്ദം കാരണം എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ്. സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നത് സമ്മര്‍ദ്ദത്തിന് ഇടയാക്കി. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി 8. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ആണ് ജീവനൊടുക്കാന്‍ ശ്രമ്ിച്ചത് എന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് കൊണ്ടുപോയി. കരഞ്ഞു പറഞ്ഞിട്ടും ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. ആത്മഹത്യ കുറിപ്പില്‍ പ്രിന്‍സിപ്പളിന് എതിരെയും പരാമര്‍ശം. യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വര്‍ഷ ബിരുധ വിദ്യാര്‍ത്ഥിനി ആണ് പെണ്‍കുട്ടി 9. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ റിപ്പോര്‍ട്ട് തേടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കോളേജ് അധികൃതരുമായും വിദ്യാര്‍ത്ഥിയുമായും ആശയ വിനിമയം നടത്തി സമഗ്രമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് നിര്‍ദ്ദേശം. 10. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ചേര്‍ന്ന് ബി.എസ്.പി നേതാവ് മായാവതിയെ വഞ്ചിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് റാലികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമാജ്വാദി പാര്‍ട്ടിയുമായി വേദി പങ്കിടുകയാണ്. മായാവതി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെയും എസ്.പിയുടേയും വേദി പങ്കിടല്‍. പ്രധാനമന്ത്രിയുടെ വിമര്‍ശനം, റായ്ബറേലിയില്‍ നടന്ന എസ്.പി യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പങ്കെടുത്തത് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പദംവരെ അവകാശപ്പെട്ടിരുന്ന മായാവതിയുടെ പാര്‍ട്ടി ഇന്ന് വോട്ടകള്‍ നഷ്ടപ്പെടുമെന്ന് മനസ്സിലാക്കി കഴിഞ്ഞു. അഴിമതിയും അസ്ഥിരതയും കുടുംബാധിപത്യവും എസ്.പി - ബി.എസ്.പി സഖ്യത്തിന്റെ ന്യൂനതകളാണെന്നും പ്രതാപ്ഗഢില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോദി ആഞ്ഞടിച്ചു. 11. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധിയില്‍ മോദി തോല്‍ക്കും എന്ന് ഉറപ്പായി. ബി.ജെ.പി നേരിടാന്‍ പോകുന്നത് വന്‍ പരാജയം. തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ മോദി പുറത്തേക്ക് പോകുന്ന സ്ഥിതി എന്നും രാഹുലിന്റെ പ്രതികരണം. ഇന്ത്യന്‍ സൈന്യം തന്റെ സ്വകാര്യ സ്വത്ത് എന്നാണ് മോദിയുടെ ധാരണ, സ്വന്തം നേട്ടത്തിനായി സൈന്യത്തിന്റെ പേര് ഉപയോഗിക്കുന്നു. സൈന്യത്തിന് കാലങ്ങളായി മികച്ച ട്രാക്ക് റെക്കാര്‍ഡ് ആണ്. അതില്‍ മോദിക്ക് എന്ത് കാര്യം എന്നും രാഹുലിന്റെ ചോദ്യം.
|