srilankan-blast-

തിരുവനന്തപുരം: തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ട ശ്രീലങ്കൻ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ച് കണ്ട ശ്രീലങ്കൻ സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മലൂക്ക് ജൂത്ത് മിൽക്കൺ ഡയസ് എന്ന യുവാവാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ കൈയിൽ തിരിച്ചറിയിൽ രേഖകളോ യാത്രാരേഖകളോ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

മൊഴികളും പരസ്പര വിരുദ്ധമാണ്. തമിഴ്നാട്ടിൽ നിന്നാണ് ഇവിടെ എത്തിയതെന്നാണ് ഇയാളുടെ മൊഴി.പൊലീസും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്തുവരുന്നു.