dileep

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ജൂൺ മൂന്നിലേക്ക് മാറ്റി. ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജിയിൽ വിചാരണ നടപടി സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. വിധിയുടെ പകർപ്പ് വിചാരണക്കോടതിക്ക് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് തുടർ നടപടികൾ ജൂൺ മൂന്നിലേക്ക് മാറ്റിയത്. നേരത്തെ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് സി.ബി.ഐ കേസുകളുടെ ചുമതലയുള്ള അഡി. സെഷൻസ് കോടതിയിൽ വിചാരണ നടപടി തുടങ്ങിയത്.