ചെന്നെെ: തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള സിനിമാ താരങ്ങളാണ് തൃഷയും ചാർമിയും. കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ ചാർമി മലയാളത്തിൽ അഭിനയിച്ചിരുന്നു. തൃഷയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി കൂട്ടുകാരി ചാർമി ഇട്ട ട്വീറ്റാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ചാർമിക്ക് തൃഷയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞുകൊണ്ട് തൃഷ കെട്ടിപ്പിടിച്ചു മുത്തം നൽകുന്ന ചിത്രവും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
'പ്രിയേ.. ഞാൻ ഇന്നും എക്കാലവും നിന്നെ പ്രണയിക്കുന്നു. നീ എന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കുമെന്ന് കാത്തിരിപ്പിലാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോൾ അത് നിയമപരമാണല്ലോ)'. എന്ന് കുറിച്ച് പിറന്നാൾ ആശംസകൾ ചേർത്തായിരുന്നു ചാർമിയുടെ ട്വീറ്റ്. തെലുങ്കിലേയും കന്നടയിലേയും തിരക്കേറിയ താരമാണ് ചാർമി. ആഗതൻ, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും താരം എത്തിയിരുന്നു. നിവിൻ പോളി നായകനായെത്തിയ ഹേ ജൂഡിലൂടെ തെന്നിന്ത്യൻ താര റാണി തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
Baby I love u today n forever 😘
— Charmme Kaur (@Charmmeofficial) May 4, 2019
Am on my knees waiting for u to accept my proposal 💍 let’s get married😛😛 ( now toh it’s legally allowed also 😛 ) #happybirthday @trishtrashers 😘😘😘😘 pic.twitter.com/e2F3Zn3Dp3