sheela

ന്യൂഡൽഹി: നിർഭയ കേസ് മാദ്ധ്യമങ്ങൾ ഊതിപ്പെരുപ്പിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ഇന്ന് ഇത്തരം സംഭവങ്ങൾ സർവ്വസാധാരണമാണെന്നും പലപ്പോഴും ഇത്തരം കേസുകളെ മുഖവിലയ്ക്കെടുക്കാറില്ലെന്നും ഷീല പറഞ്ഞു. ചിലപ്പോൾ പത്രത്തിലെ ചെറിയൊരു വാർത്തയായി ഇത് ചുരുങ്ങുന്നു. കുട്ടികൾ വരെ പീ‌ഡനത്തിനിരയാകാറുണ്ട്. ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കാറുണ്ട്.

ഡൽഹി സർക്കാരിന് ഇത്തരം കാര്യങ്ങളിലൊന്നും യാതൊന്നും ചെയ്യാനാകില്ല, ക്രമസമാധനകാര്യങ്ങളെല്ലാം കേന്ദ്രത്തിന്റെ കീഴിലാണെന്നും അവർ പ്രതികരിച്ചു. "മിറർ നൗ"വിന് നൽകിയ അഭിമുഖത്തിനിടെയാണ് ഷീലയുടെ പരാമർശം. 2012 ഡിസംബർ16 നായിരുന്നു ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് ആറ് പേർ ചേർന്ന് 23 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഷീല സംഭവത്തിനെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.