പാട്ന: ബീഹാറിലെ അഭയകേന്ദ്രത്തിൽ 11 പെൺകുട്ടികൾ കൂടി കൊല്ലപ്പെട്ടിരിക്കാമെന്ന് സി.ബി.ഐ. സുപ്രീംകോടതിയിലാണ് കേന്ദ്ര അന്വേഷണ ഏജൻസി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയത്. സമീപത്തെ ശ്മശാനത്തിൽ നിന്ന് പെൺകുട്ടികളുടേതെന്ന് സംശയിക്കുന്ന എല്ലുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സി.ബി.ഐയുടെ പുതിയ റിപ്പോർട്ട്. കേസിലെ പ്രധാന പ്രതിയായ ബ്രജേഷ് താക്കൂറും കൂട്ടാളികളും ചേർന്ന് ഇവരെ കൊലപ്പെടുത്തിയിരിക്കാമെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ വ്യക്തമാക്കുന്നു. ബീഹാറിലെ മുസാഫർപൂരിലെ അഭയകേന്ദ്രത്തിൽ നിരവധി പെൺകുട്ടികളാണ് ബലാത്സംഗത്തിനിരയായത്.