കണ്ണൂർ: കാസർകോട്ടെ പ്രശ്നബാധിത ബൂത്തുകളിലെ ദൃശ്യങ്ങൾ നാളെ പരിശോധിക്കും. വെബ് സ്ട്രീമിംഗ് ദൃശ്യങ്ങളാണ് ജില്ലാ കളക്ടർ നാളെ പരിശോധിക്കുന്നത്. 43 പ്രശ്ന ബാധിത ബൂത്തുകളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
ബൂത്ത് ലെവൽ ഓഫീസർമാരോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വെബ് സ്ട്രീമിംഗ് നടത്തിയവരും ഹാജരാകണം. കള്ളവോട്ട് നടന്നെന്ന പരാതിയിലാണ് നടപടി.