odisha-police

ഒഡിഷയെ വിറപ്പിച്ച് 180 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ഫോനി ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. കനത്ത മഴയിലും കാറ്റിലും ഒഡീഷയുടെ കിഴക്കൻതീരത്ത് വൻമരങ്ങൾപോലും കടപുഴകി വീണു. വൈദ്യുതിയും ആശയവിനിമയ മാർഗങ്ങളുമെല്ലാം തകരാറിലായി. എട്ടുപേർക്ക് ജീവഹാനിയും സംഭവിച്ചു. എട്ട് പേരുടെ ജീവനുമെടുത്തു.

സമീപകാലത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷ നേരത്തെ തന്നെ തയ്യാറെടുപ്പ് നടത്തിയിരുന്നു. 15 ലക്ഷത്തോളം പേരെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചു. അതിന് ഒഡിഷയിലെ തീര രക്ഷാപ്രവർത്തകരും പൊലീസും വഹിച്ച പങ്കും മഹത്തരമാണ്.

ചുഴലിക്കാറ്റ് തീരത്ത് ആഞ്ഞ് വീശിയപ്പോള്‍ ദുരന്തനിവരാണ സേനയും പൊലീസും മറ്റ് സേനകളും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചു. സഹായം വേണ്ടിടത്തേക്ക് സേന ഓടിയെത്തി. അങ്ങനെ അപകടത്തിൽകുടുങ്ങി പോയ രണ്ട് സ്ത്രീകളെ രക്ഷിക്കാൻ എത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രമിപ്പോൾ വൈറലാവുകയാണ്. കേന്ദ്രപരയിലെ താൽചുവ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് തന്റെ ബൈക്കിൽരണ്ട് സ്ത്രീകളെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്.

In action: Lady Police officer of Talchua Police Station, Kendrapara !!

Braving all odds and adversaries, our officers are making all the possible efforts to evacuate each single person to the safety. #MissionZeroCasualty#CycloneFani #OdishaPrepared4Fani pic.twitter.com/jbHRUYauRy

— Odisha Police (@odisha_police) May 2, 2019

As per the instructions of @DGPOdisha Evacuation drive in Ganjam continues!

Visuals of our officers carrying the elderly people to the designated cyclone shelters. #MissionZeroCasualty #CycloneFani #OdishaPrepared4Fani pic.twitter.com/1ayAC8SQi5

— Odisha Police (@odisha_police) May 2, 2019

Visuals from Kendrapara where our officers are carrying infants and guiding children, women, and other locals to safety.

Nothing deters our personnel's determination! #DutyAvoveElse #CycloneFani pic.twitter.com/Uo2GTIZ0lR

— Odisha Police (@odisha_police) May 3, 2019