പിള്ളത്തടത്തിൽ നിന്ന് ഗുരു. താഴ്വാരത്തിലേക്കിറങ്ങുമ്പോൾ കാത്തു നിൽക്കുന്നത് പുതിയ കാലം, പുതിയ മുഖങ്ങൾ, പുതിയ ചിന്തകൾ. കഷ്ടപ്പെടുന്ന ജനങ്ങൾ ജീവിതത്തിന്റെ പുറമ്പോക്കിൽ നരകതുല്യമായി കഴിയുന്നവർ, അനാചാരങ്ങളുടെ നുകങ്ങൾ, മർദ്ദനത്തിന്റെ പാടുകൾ എല്ലാം ഗുരു കാണുന്നു. സിദ്ധയായ യോഗിനിയുടെ അടുത്തെത്തുന്ന ഗുരുവിന് അവർ ദിവ്യമായ മാമ്പഴം നൽകുന്നു.