ദൈവത്തിന്റെ പേരിൽ ജന്തുക്കളെ ഹിംസിക്കുന്നതും അന്ധവിശ്വാസത്തിലൂടെ നീങ്ങുന്നതും ദൈവനിന്ദയാണ്. കടലിൽ ഇനി ബാക്കി സ്ഥലമുണ്ടോ എന്ന് ചോദിച്ച് ചോര കൊണ്ട് പൂജിച്ചിരുന്ന വിഗ്രഹങ്ങളെ ചാക്കിൽ കെട്ടി കടലിൽ കെട്ടിത്താഴ്ത്തുന്നു. അതോടൊപ്പം ഭയവും അന്ധവിശ്വാസങ്ങളും കൂടി താഴട്ടെ. വൈകുണ്ഠസ്വാമികളുടെ സിദ്ധിയും അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടവും ചർച്ചാവിഷയമാകുന്നു. വിശപ്പു സഹിക്കാനാകാതെ ഗുരു ഒരു കാലിത്തൊഴുത്തിലെത്തുന്നു. പശു കുടിച്ചതിന്റെ ബാക്കി വറ്റ് കഴിക്കുന്നു.