gun

ശ്രീനഗർ: കാശ്‌മീരിലെ അനന്ത്‌നഗറിൽ ബി.ജെ.പി. നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. തെക്കൻ കാശ്‌മീരിലെ ബി.ജെ.പി. നേതാവായ ഗുൽ മുഹമ്മദ് മിർ(60) ആണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അനന്തനാഗ് ജില്ലയിലെ നൗഗാമിൽ കഴിഞ്ഞ ദിവസം കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. അഞ്ചു ബുള്ളറ്റുകൾ നെഞ്ചിൽ തറച്ചെന്നും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് അറിയിച്ചു.

തെക്കൻ കാശ്‌മീരിലെ ബി.ജെ.പി. ഭാരവാഹിയായിരുന്ന ഗുൽ മുഹമ്മദ് മിർ 2008-ലും 2014-ലും നിയമസഭ തിരഞ്ഞെടുപ്പിൽ ദൊറു മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇദ്ദേഹത്തിനുള്ള സുരക്ഷ ഈയിടെ പിൻവലിച്ചിരുന്നതായി ബി.ജെ.പി ആരോപിച്ചു. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും താഴ്‌വരയിലെ സമാധാനം ഇല്ലാതാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി.