കണ്ണൂർ: തലശേരി ഇടത്തിലമ്പലത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്കു പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി മനോജിനാണ് പരിക്കേറ്റത്. കാട് വെട്ടുന്ന യന്ത്രം ഉപയോഗിച്ചു കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുകൈകൾക്കും പരുക്കേറ്റ മനോജിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ധർമടം പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.