ദിവസവും ഒരു ഗ്ലാസ്സ് ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് രോഗപ്രതിരോധത്തിനും രോഗശമനത്തിനും സഹായിക്കും.
കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായകമാണ് . രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുക, രക്തയോട്ടം കൂട്ടുക, രക്തക്കുറവ് പരിഹരിക്കുക എന്നിവയ്‌ക്കും ഉത്തമം. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു.
അർബുദത്തെ പ്രതിരോധിക്കാൻ കഴിവുണ്ട്. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച് പ്രമേഹം കുറയ്‌ക്കാനും ഒപ്പം ഇതിലൂടെ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരവുമാണ്. മാനസികാരോഗ്യം ഉറപ്പുവരുത്തുന്നു. കായികാദ്ധ്വാനം ചെയ്യുന്നവരും കായികതാരങ്ങളും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച് ഊർജ്ജവും ആരോഗ്യവും നിലനിറുത്താം.
ഓർമ്മശക്തി വർദ്ധിപ്പിക്കാനും അൽഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കാനും ഉത്തമം. ദിവസവും രാവിലെ ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കാം. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിലൂടെ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാനാവും.
അകാല വാർദ്ധക്യം തടയാനും സൗന്ദര്യപ്രശ്നങ്ങൾ പരിഹരിക്കാനും മികച്ചത്. ദഹനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബീറ്റ്‌റൂട്ട് ജ്യൂസ് നിത്യവും കഴിക്കുക.