foni-cyclone

ചെന്നെെ: കഴിഞ്ഞ ദിവസം ഒഡിഷ തീരത്ത് കനത്ത നാശം വരുത്തിയ ഫോനി ചുഴലിക്കാറ്റ് ബംഗാൾ തീരം വഴി ബംഗ്ലാദേശിലും കെടുതികൾ വിതച്ചിരുന്നു. ആഞ്ഞടിച്ച് ചുഴലിക്കാറ്റിൽ രണ്ടുവയസുള്ള കുട്ടിയുൾപ്പെടെ 14 പേരാണ് ബംഗ്ലാദേശിൽ പേർ മരിച്ചത്. ഇന്ത്യയിൽ 29 പേരാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് ഢാക്കയുടെ കിഴക്കുഭാഗത്ത് ഫോനി വീശിയടിച്ചത്.

എന്നാൽ കനത്ത നാശം വിതക്കാനായി കരയിലേക്കടുത്ത ഫോനിയെ നിരീക്ഷിക്കാനായി ദക്ഷിണേന്ത്യയിൽ ഇന്ത്യയുടെ ഉപഗ്രഹങ്ങൾ കണ്ണും തുറന്ന് വച്ചിരിക്കുയാണ്. ഫോനിയുടെ ചലനത്തെ കൃത്യമായി നിരീക്ഷിച്ചത് കൊണ്ടാണ് ഇന്ത്യയ്ക്ക് ആൾനാശം കുറയ്ക്കാനായത്. അഞ്ച് ഉപഗ്രഹങ്ങളാണ് ഫോനി കൊടുങ്കാറ്റിനെ മാത്രം നിരീക്ഷിക്കാൻ ഉണ്ടായിരുന്നത്. ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹങ്ങൾ കൃത്യമായ വിവരങ്ങൾ 15 മിനുട്ട് ഇടപെട്ട് കൺട്രോൾ റൂമിൽ എത്തിച്ചിരുന്നു. ഇത് കാലാവസ്ഥ നിരീക്ഷണ വകുപ്പിന് പ്രവചനം നടത്താൻ സഹായകരമാവുകയും അത് മൂലം ആയിരങ്ങളെ രക്ഷിക്കാനും കഴിഞ്ഞു.

ഇൻസാറ്റ് 3ഡി, ഇൻസാറ്റ് 3ഡിആർ, സ്‌കാറ്റ്സാറ്റ് 1, ഓഷ്യൻ സാറ്റ്-2, മേഘ ട്രോപ്പിക്വസ് തുടങ്ങിയ ഉപഗ്രങ്ങളാണ് കാലാവസ്ഥ വകുപ്പിന് വിവരങ്ങൾ ലഭ്യമാക്കാൻ സഹായിച്ചത്. കാറ്റിന്റെ സ്ഥാനം,​ ചലനം,​ തീവ്രത,​ മഴയുടെ സാദ്ധ്യത തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകി. ഐ.എം.ഡിയുടെ കൃത്യമായ പ്രവചനത്തിൽ ഫോനി തീരത്തെത്തും മുന്നെ 11 ലക്ഷം പേരെയാണ് ഒഡീഷയിൽ നിന്ന് ഒഴിപ്പിച്ചത്. ഇത് മൂലം വലിയ ആൾനാശമാണ് ഒഴിവാക്കാൻ സഹായിയിച്ചത്. ഫോനിയുടെ വരവ് മുൻകൂട്ടി തിരിച്ചറിയാനും അതിനനുസരിച്ച് ആളുകളെ മാറ്റിപ്പാർപ്പിക്കാനും ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനും കഴിഞ്ഞതിന് ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ വകുപ്പിനെ യു.എന്നിന്റെ ദുരന്തനിവാരണ ഏജൻസിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.