അത്യുഗ്രരൂപം പ്രാപിച്ചുകൊണ്ടിരുന്ന ഒരു ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷയെ സജ്ജമാക്കിയതിനുപിന്നിൽ ഇന്ത്യൻ കാലാവസ്ഥ ഉപഗ്രഹങ്ങൾക്കും ഐഎസ്ആർഒയ്ക്കുമുള്ള പങ്കാണ് ഏറെ ചർച്ചാവിഷയമാകുന്നത്. ഓരോമിനുട്ടിലുമുള്ള ഉപഗ്രഹങ്ങളുടെ നിർദേശം ആയിരങ്ങളുടെ ജീവനാണ് രക്ഷിച്ചത്.
ഇൻസാറ്റ് 3ഡി, ഇൻസാറ്റ് 3ഡിആർ, സ്കാറ്റ്സാറ്റ് 1, ഓഷ്യൻ സാറ്റ്-2, മേഘ ട്രോപ്പിക്വസ് എന്നീ ഉപഗ്രഹങ്ങളാണ് കാലാവസ്ഥാ വകുപ്പിന് തത്സമയം വിവരങ്ങൾ ലഭ്യമാക്കിയത്. കാറ്റിന്റെ തീവ്രത, സ്ഥാനം, വേഗത, മഴയുടെ സാദ്ധ്യത എന്നിവയെക്കുറിച്ചുള്ള ഉപഗ്രഹങ്ങളുടെ നിർദേശങ്ങൾ കണക്കിലെടുത്താണ് മുൻകൂട്ടിയുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾക്ക് കഴിഞ്ഞത്.