mamata

കൊൽക്കത്ത: ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാനായി പ്രധാനമന്ത്രി വിളിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും രണ്ടുതവണ വിളിച്ചെങ്കിലും മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്. രണ്ടു തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മമത മറുപടി നൽകുകയോ തിരികെ വിളിക്കുകയോ ചെയ്തില്ലെന്നാണ് ആരോപണം. ഇതേത്തുടർന്ന് പശ്ചിംബംഗാൾ ഗവർണറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയെന്നും ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ചുഴലിക്കാറ്റിന് ശേഷമുള്ള രക്ഷാപ്രവർത്തനത്തെയും പുനരധിവാസത്തെയും കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി ബന്ധപ്പെട്ടുവെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രിയെ വിളിക്കാൻ പോലും തയ്യാറായില്ലെന്നുമായിരുന്നു മമതയുടെ വിമർശനം.