pearle-maany

മലയാളികളുടെ പ്രിയ താരം പേർളി മാണിയും മലയാളം തമിഴ് സീരിയൽ നടൻ ശ്രീനിഷും വിവാഹിതരായി. ചൊവ്വരപ്പള്ളിയിൽ വച്ച് നടന്ന വിവാഹച്ചടങ്ങുകൾക്ക് ശേഷം നെടുമ്പാശ്ശേരി സിയാൽ കൺവെന്‍ഷന്‍ സെന്‍റിന്‍ വച്ചാണ് വിവാഹ സത്കാരം നടക്കുന്നത്. മെയ് 8ന് പാലക്കാട് വച്ച് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും.

ടെലിവിഷൻ ഷോയിലൂടെ അറിയപ്പെട്ട ഇവരുടെ വിവാഹം ആകാംക്ഷയോടെയാണ് ആരാധകർ കണ്ടിരുന്നത്. റിയാലിറ്റി ഷോയിലൂടെ ഏറെ ആഘോഷിച്ച പ്രണയമായിരുന്നു ഇവരുടേത്. റിയാലിറ്റി ഷോ കഴിഞ്ഞാൽ ഞങ്ങൾ വിവാഹിതരാകുമെന്ന് ഇവർ പരിപാടിയിൽ പറഞ്ഞിരുന്നു. കേരളത്തിൽ ഏറെ ആരാധകരുള്ള പ്രണയ ജോടികകളായിരുന്ന ഇവർക്കെതിരെ നിരവധി ഗോസിപ്പുകളും നിറഞ്ഞിരുന്നു. ചാനലിന്റെ റേറ്റിംഗ് ഉയർത്താനുള്ള തട്ടിപ്പാണ് ഇവരുടെ പ്രണയം എന്നുമുള്ള നിരവധി ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.


എന്നാൽ പിന്നീട് ഇരുവരും ചേർന്ന് സത്യാവസ്ഥ തുറന്ന് പറയുകയായിരുന്നു. കഴിഞ്ഞ വർഷം പേളിയും ശ്രീനിഷും ഒരുമിച്ച് ചെയ്ത ടിക്ടോക് വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു ആയിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം നടന്നത്.