ramadan-

കോഴിക്കോട്: മാസപ്പിറവി കണ്ടതിനെ തുടർന്ന് റംസാൻ വ്രതാരംഭത്തിന് തുടക്കം. കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതോടെയാണ് തിങ്കളാഴ്ച മുതൽ റംസാൻ ആരംഭിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടത്. തിരുവനന്തപുരത്തും മാസപ്പിറവി ദൃശ്യമായി. ഇനിയുള്ള ഒരു മാസക്കാലം മുസ്ലിം വിശ്വാസികൾക്ക് ആത്മസംസ്‌കരണത്തിന്റെ നാളുകളാണ്.