തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും.
ഫലപ്രഖ്യാപനത്തിനു മുന്നോടിയായി തിങ്കളാഴ്ച രാവിലെ പരീക്ഷാ ബോർഡ് ചേർന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്കും. തുടർന്നാണ് ഉച്ചയ്ക്ക് ഫലപ്രഖ്യാപനം നടത്തുക. തിങ്കളാഴ്ച രണ്ടുമണി മുതൽ www.results.kite.kerala.gov.in വെബ്സൈറ്റിലൂടെ എസ്.എസ്.എൽ.സി ഫലമറിയാം. ഇതിനുള്ള സംവിധാനങ്ങൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർഎജ്യൂക്കേഷൻ (കൈറ്റ്) ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം.
https://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും.
എസ്.എസ്.എൽ.സി (എച്ച്ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.i ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട് https://thslcexam.kerala.gov.in ലും ലഭ്യമാകും.