കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മി എന്റർപ്രൈസസിന്റെ കേരളത്തിലെ ഹൈപ്പർമാർട്ട്, ഇലക്‌ട്രോണിക്‌സ് ഷോറൂമുകളിൽ ആകർഷക ഓഫറുകളുമായി റംസാൻ സെയിലിന് തുടക്കമായി. പഴങ്ങൾ, പച്ചക്കറികൾ, മറ്ര് നിത്യോപയോഗ സാധനങ്ങൾ എന്നിവ ഏറ്റവും കുറഞ്ഞ വിപണി വിലയ്ക്ക് ലഭിക്കും. തിരഞ്ഞെടുത്ത ഉത്‌പന്നങ്ങൾക്ക് ഒന്നിനൊന്ന് സൗജന്യം, കോംബോ ഓഫറുകൾ എന്നിവയുമുണ്ട്. പ്രഷർ കുക്കർ, പത്തിരി തവ, ഗ്യാസ് സ്‌റ്റൗ തുടങ്ങിയവയ്ക്ക് പ്രത്യേക ഓഫറുകളും ഒരുക്കിയിരിക്കുന്നു.
സീസൺ പ്രമാണിച്ച് ഗുണമേന്മയേറിയ ഈന്തപ്പഴം, മറ്ര് ഡ്രൈ ഫ്രൂട്ട്‌സ്, ബദാം, കശുഅണ്ടി പരിപ്പ്, പിസ്‌ത എന്നിവയും ഓഫറുകളോടെ സ്വന്തമാക്കാം. ബിസ്‌മി ഹൈപ്പർമാർട്ടുകളിൽ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, ലഞ്ച് ബോക്‌സുകൾ, പുസ്‌തകങ്ങൾ, പെൻസിലുകൾ, പേനകൾ എന്നിവയ്ക്ക് ബാക്ക് ടു സ്‌കൂൾ ഓഫറുകളുണ്ട്. ഗൃഹോപകരണ വിഭാഗമായ ബിസ്‌മി കണക്‌ടിൽ ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ ഉത്‌പന്നങ്ങൾക്ക് ആകർഷകമായ ഡിസ്‌കൗണ്ടും ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മികച്ച എക്‌സ്‌ചേഞ്ച്, തവണവ്യവസ്ഥകളും ലഭ്യമാണ്. ഉപയോസൂന്യമായതോ കേടായതോ ആയ ഗൃഹോപകരണങ്ങൾ കൂടിയ വിലയിൽ എക്‌സ്‌ചേഞ്ച് ചെയ്‌ത് പുതിയവ കുറഞ്ഞ വിലയ്ക്ക് വാങ്ങാം.