ഇപ്പോൾ നടക്കുന്നത് പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. 1964-ലും 66-ലും രണ്ടു തവണ 13 ദിവസം വീതം ആക്‌ടിംഗ് പ്രധാനമന്ത്രിയായിരുന്ന ഗുൽസരിലാൽ നന്ദയെ ഒഴിച്ചുനിറുത്തിയാൽ ഇതുവരെ 14 വ്യക്തികൾ പ്രധാനമന്ത്രിമാരായി. നരേന്ദ്രമോദി ഇന്ത്യയുടെ പതിന്നാലാമത് പ്രധാനമന്ത്രിയാണ്.
ഈ പേജിൽ, താഴെ ഇടതുവശത്തു നിന്ന് വലത്തോട്ട്,ജവഹർലാൽ നെഹ്‌റു മുതൽ പ്രധാനമന്ത്രി പദം വഹിച്ചവരുടെ ചിത്രമുള്ള സ്റ്റാമ്പുകൾ. 1989 ഡിസംബർ രണ്ടു മതുൽ 343 ദിവസം പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ്, 1996 ജൂൺ ഒന്നു മുതൽ 324 ദിവസം അധികാരത്തിലിരുന്ന എച്ച്.ഡി. ദേവഗൗഡ, 1997 ഏപ്രിൽ 21 മുതൽ 332 ദിവസം പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജ്റാൾ എന്നിവരുടെ ചിത്രമുള്ള സ്റ്റാമ്പുകൾ ലഭ്യമല്ല. ആക്‌ടിംഗ് പ്രധാനമന്ത്രിയായിരുന്ന ഗുൽസരിലാൽ നന്ദയുടേത് ഉൾപ്പെടെ ബാക്കി തപാൽ സ്റ്റാമ്പുകളാണ് പേജിൽ. ഒപ്പം, ഇവർ പ്രധാനമന്ത്രിമാരായ വർഷവും. അടുത്ത പ്രധാനമന്ത്രി ആരാകും?