വാഷിംഗ്ടൺ: 440 ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ ബാസ്‌ക്കറ്റ് ബോൾ പരിശീലകന് 180 വർഷം തടവ് ശിക്ഷ. ഇയോൺ സ്വദേശിയായ സ്റ്റീഫനെയാണ് (43) കോടതി ശിക്ഷിച്ചത്. താൻ
പെൺകുട്ടിയാണെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് സൗഹൃദത്തിലായ ശേഷമാണ് ഇയാൾ അവരെ പീഡനത്തിനിരയാക്കിയത്. വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ കുട്ടികൾ അറിയാതെ പകർത്തുകയും ചെയ്തു. സ്റ്റീഫന്റെ വീട്ടിലെത്തിയ ഒരു ബന്ധു അവിചാരിതമായി ദൃശ്യങ്ങൾ കാണാനിടയായതാണ് സംഭവം പുറംലോകം അറിയാൻ കാരണം. ഇയാൾ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ദൃശ്യങ്ങളിൽ നിന്ന് ഇയാൾ 440 കുട്ടികളെയോളം പീഡിപ്പിച്ചതായി വ്യക്തമായിരുന്നു.