ന്യൂഡൽഹി: നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻ മോഹൻസിംഗ്. ഇന്ത്യയുടെ യുവത്വത്തിനും കർഷകർക്കും ദുരിതം സമ്മാനിച്ച സർക്കാരായിരുന്നു മോദിയുടേതെന്ന് മൻമോഹൻ സിംഗ് പറഞ്ഞു.
”ഇന്ത്യയിലെ യുവാക്കൾക്കും കർഷകർക്കും വ്യാപാരികൾക്കും ജനാധിപത്യ സ്ഥാപനങ്ങൾക്കും ഏറ്റവും ദുരിതപൂർണമായിരുന്നു മോദി സർക്കാരിന്റെ ഭരണം” പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിൽ മൻമോഹൻ സിംഗ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങൾ രാജ്യത്തെ മോദി സർക്കാർ തകർത്തെന്നും അദ്ദേഹം പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാവിപ്പാർട്ടിയുടെ പ്രധാന പ്രചരണ തന്ത്രം ദേശീയതയാണെന്നും ഓരോ ദിവസവും ഓരോ വാദം കണ്ടെത്തുകയാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു. ”സർക്കാർ രാജ്യത്തിന്റെ ഒരുമിച്ചുള്ള വളർച്ചയിൽ വിശ്വസിക്കുന്നില്ലെങ്കിൽ പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണം” മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു.
മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് മൻമോഹനും വിമർശനവുമായി രംഗത്തെത്തിയത്.