ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ കേസെടുത്തു. യോഗാ ഗുരു ബാബാ രാംദേവ് നൽകിയ പരാതിയിൽ ഹരിദ്വാർ പൊലീസാണു കേസെടുത്തത്. രാമായണത്തിലും മഹാഭാരതത്തിലും അക്രമം ഉണ്ടെന്ന പരാമർശത്തിനെതിരെയാണു പരാതി. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയ യച്ചൂരി മാപ്പുപറയണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു.