russian-flight

മോസ്കോ ∙ റഷ്യയിൽ യാത്രാവിമാനത്തിന് തീപിടിച്ച് 13 പേർ കൊല്ലപ്പെട്ടു. പത്തോളം പേർക്ക് പരിക്കേറ്റതായി റഷ്യൻ വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു,​ ആഭ്യന്തര സർവീസ് നടത്തുന്ന റഷ്യൻ ഏയ്റോഫോട്ട് സുഖോയ് സൂപ്പർജെറ്റ്–100 ശ്രേണിയിലുള്ള വിമാനത്തിനാണ് തീപിടിച്ചത്. അപകടത്തെതുടർന്ന് ഷെറെമെറ്റിയേവോ വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനത്തിൽ 78 യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

അടിയന്തര ലാൻഡിങ്ങിനായുള്ള ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടാം ശ്രമത്തിലാണു വിമാനം നിയന്ത്രിച്ചു നിർ‌ത്താനായതെന്നും അപ്പോഴേക്കും തീ പടർന്നെന്നും റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പരിക്ക് പറ്റിയവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Спасатели сообщают, что все 78 пассажиров горящего самолёта в Шереметьево эвакуированы, пострадали всего пять человек.
Это какое-то невероятное чудо! pic.twitter.com/0CCyMRxcSH

— Дмитрий Смирнов (@dimsmirnov175) May 5, 2019

Посадка пылающего Sukhoi Superjet 100 в Шереметьево. Пилоты - стальные люди pic.twitter.com/ETlzOHbUKw

— Дмитрий Смирнов (@dimsmirnov175) May 5, 2019

Ад в Шереметьево: Sukhoi Superjet 100, вылетевший из Москвы в Мурманск, вернулся из-за пожара на борту. Горит как факел, а в это время из передних дверей полным ходом идет эвакуация pic.twitter.com/oRWI6npPCu

— Дмитрий Смирнов (@dimsmirnov175) May 5, 2019