സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി ഗാർഹിക തൊഴിലാളികളുടെ സുരക്ഷിതത്വവും നിയമപരവും സുതാര്യവുമായ റിക്രൂട്ട്മെന്റ് ഉറപ്പുവരുത്തി നോർക്ക റൂട്സ് കുവൈറ്റിലെ അർദ്ധ സർക്കാർ റിക്രൂട്ട്മെന്റ് കമ്പനിയായ അൽദുര ഫോർ മാൻപവർ കമ്പനിയുമായി ധാരണപത്രം ഒപ്പുവച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ അൽദുര കമ്പനിയിലേക്ക് 30നും 50നും മധ്യേ പ്രായമുള്ള 1000 വനിത ഗാർഹിക തൊഴിലാളികളെ നോർക്ക റൂട്ട്സ് മുഖാന്തരം തെരഞ്ഞെടുക്കും.ശമ്പളം 110 കെ.ഡി (ഏകദേശം 25000 രൂപ).തെരഞ്ഞടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ ജോലി ലഭിക്കും. തികച്ചും സൗജന്യമായാണ് നോർക്ക റൂട്സ് നിയമനം നടത്തുന്നത്. താല്പര്യമുള്ളവർ norkadsw@gmail.com എന്ന ഇ മെയിലിൽ വിശദമായ ബയോഡേറ്റ, ഫുൾ സൈസ് ഫോട്ടോ എന്നിവ അയയ്ക്കണം.കൂടുതൽ വിവരങ്ങൾ: 1800-425-3939 എന്ന ടോൾഫ്രീ നമ്പറിൽ ലഭിക്കും.
ഒമാനിലേക്ക് റിക്രൂട്ട്മെന്റ്
ഒമാനിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.
മികച്ച ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഇലക്ട്രീഷ്യൻ: 2 ഒഴിവ്. പ്രായപരിധി: 25- 40. 4 വർഷത്തെ തൊഴിൽ പരിചയവും ഡിപ്ളോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്ളമ്പർ : 2 ഒഴിവ്. 4 വർഷത്തെ തൊഴിൽ പരിചയവും ഡിപ്ളോമയുമുള്ളവർക്ക് അപേക്ഷിക്കാം , പേഴ്സണൽ കുക്ക്: 2 ഒഴിവ്. പ്രായപരിധി: 23-29. 2-3 വർഷത്തെ തൊഴിൽ പരിചയമുള്ള പത്താംക്ളാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.സെവൻസീസ് ബിപിഒ സർവീസ് പ്രൈവറ്റ് ലിമിറ്റഡാണ് റിക്രൂട്ട് ചെയ്യുന്നത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും thozhilnedam.com എന്ന വെബ്സൈറ്റ് കാണുക.
മൊർഗന്തി ഗ്രൂപ്പ്
അബുദാബിയിലെ മൊർഗന്തി ഗ്രൂപ്പിൽ എച്ച്വിഎസി ടെക്നീഷ്യൻസ് തസ്തികയിൽ ഒഴിവ്. ഐടിഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 2 വർഷത്തെ കോൺട്രാക്ടിലാണ് നിയമനം. 8 വർഷത്തെ തൊഴിൽ പരിചയം. മികച്ച ശമ്പളം, സൗജന്യ താമസം. കമ്പനി വെബ്സൈറ്റ്: www.morganti.com . സെവൻസീസ് ബിപിഒ സർവീസ് പ്രൈവറ്റ് ലിമിറ്റഡാണ് റിക്രൂട്ട് ചെയ്യുന്നത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും thozhilnedam.com എന്ന വെബ്സൈറ്റ് കാണുക.
അൽഖാസ്ന ഗ്രൂപ്പ്
ദുബായിലെ അൽഖാസ്ന ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് ഓഫീസർ, പ്രി- ഓതറൈസേഷൻ ഓഫീസർ, അണ്ടർറൈറ്റിംഗ് അസിസ്റ്റന്റ് ഓഫീസർ, അസിസ്റ്റന്റ് ഓഫീസർ, അസിസ്റ്റന്റ് ഓഫീസർ -മോട്ടോർ അണ്ടർ റൈറ്റിംഗ്, സൂപ്പർവൈസർ, അണ്ടർറൈറ്റർ, അസിസ്റ്റന്റ് മാനേജർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.alkhazna.com/ വിശദവിവരങ്ങൾക്ക്: jobsindubaie.com
ഹബ്തൂർ മോട്ടോർസ്
ദുബായിലെ ഹബ്തൂർ മോട്ടോർസിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. careers@habtoormotors.comഎന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. കമ്പനിവെബ്സൈറ്റ് : http://www.habtoormotors.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
കോണ്ടിനെന്റൽ ഫിനാൻഷ്യൽ സർവീസ്
ദുബായിലെ കോണ്ടിനെന്റൽ ഫിനാൻഷ്യൽ സർവീസ് ഇൻഡിപെൻഡന്റ് ഫിനാൻഷ്യൽ അഡ്വൈസർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: https://www.cfsgroup.com . വിശദവിവരങ്ങൾക്ക്: jobsindubaie.com
ഓറക്കിൾ
ദുബായിലെ ഓറക്കിൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫീൽഡ് മാർക്കറ്റിംഗ് മാനേജർ, സൊല്യൂഷൻ എൻജിനീയറിംഗ് മാനേജർ, പ്രിസെയിൽ സൊല്യൂഷൻ എൻജിനീയർ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആർക്കിടെക്ട്, ഫീൽഡ് മാർക്കറ്റിംഗ് ലീഡ്, ക്ളൗഡ് പ്ളാറ്റ്ഫോം സെയിൽ എക്സിക്യൂട്ടീവ് , സീനിയർ കസ്റ്റമർ സക്സസ് മാനേജർ എന്നിങ്ങനെയാണ്ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.oracle.com . വിശദവിവരങ്ങൾക്ക്: jobsindubaie.com.