കുവൈറ്റിലെ സമ മെഡിക്കൽ സർവീസ് കമ്പനിയിൽ ( www.sama.qa/ ) കമ്മ്യൂണിറ്റി നഴ്സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുകളുണ്ട്. നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം. ശമ്പളം: 325 – 350 കുവൈറ്റ് ദിനാർ. സൗജന്യ താമസം, യാത്രാസൗകര്യം, എയർടിക്കറ്റ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. 3 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. യോഗ്യത: ബിഎസ്.സി നഴ്സിംഗ്. സ്ത്രീകൾക്കാണ് അവസരം. പ്രായപരിധി: 40. 2 വർഷത്തെ കോൺട്രാക്ടിലാണ് നിയമനം. ജനറൽ മെഡിസിൻ, ഓർത്തോ,ലേബർ ആൻഡ് ഡെലിവറി വിഭാഗങ്ങളിൽ തൊഴിൽ പരിചയമുള്ളവർക്കാണ് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് 16. ഇന്റർവ്യൂ മേയ് അവസാന വാരം നടക്കും. സ്ഥലം: കൊച്ചി, ബംഗലൂരു. കൊച്ചിയിൽ അഭിമുഖത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിശദവിവരങ്ങളടങ്ങിയ ബയോഡാറ്റ norkacv2kochi@gmail.com എന്ന ഇമെയിലിലേക്ക് അയക്കാം.റെസ്യൂമിന്റെ ഫോർമാറ്റ് വെബ്സൈറ്റിൽ ലഭിക്കും. ബംഗലൂരുവിൽ അഭിമുഖത്തിന് പങ്കെടുക്കുന്നവർ healthsector.norka@gmail.com എന്ന ഇമെയിലിൽ ബയോഡാറ്റ അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ ഇമെയിലിലേക്ക് ഹാൾടിക്കറ്റുകൾ ലഭിക്കും. വെബ്സൈറ്റ്: http://www.norkaroots.net/
സൗദിയിൽ നഴ്സ് ആകാം
സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ഒഡെപെക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. യോഗ്യത: ബിഎസ്സി നഴ്സിംഗ്. ഒഴിവുള്ള മേഖലകൾ: മെഡിസിൻ ഡിപ്പാർട്ട്മെന്റ് , സർജറി ഡിപ്പാർട്ട്മെന്റ് , എമർജൻസി ഡിപ്പാർട്ട്മെന്റ്, കാത്ത്ലാബ് (സ്ത്രീകൾ), ക്രിട്ടിക്കൽ കെയർ യൂണിറ്റ് (അഡൾട്ട്) (സ്ത്രീകൾ), ഡയാലിസ് ഡിപ്പാർട്ട്മെന്റ് (സ്ത്രീകൾ) , എമർജൻസി ഡിപ്പാർട്ട്മെന്റ് (ഒബിഎസ് ആൻഡ് ഗൈനക്, പീഡിയാട്രിക്), ഐസിസിയു (കൊറോണറി), ഇൻഫെർട്ടിലിറ്റി ഡിപ്പാർട്ട്മെന്റ്,
മെറ്റേണിറ്റി ഡിപ്പാർട്ട്മെന്റ്, മെഡിക്കൽ കാർഡിയാക് യൂണിറ്റ് (സ്ത്രീകൾ), മെഡിസിൻ ഡിപ്പാർട്ട്മെന്റ് (പീഡിയാട്രിക്),എൻഐസിയു, നഴ്സിംഗ് സൂപ്പർവൈസർ, നഴ്സിംഗ് ട്രെയിനർ, ഒബിഎസ് ആൻഡ് ഗൈനക് (സ്ത്രീകൾ) വൺ ഡേ ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ്, ഓപ്പറേഷൻ റൂം, പീഡിയാട്രിക്, പിഐസിയു, പീഡിയാട്രിക് സർജറി, പോസ്റ്റ് ഒ. ടി ഡിപ്പാർട്ട്, പ്രി നറ്റാൽ യൂണിറ്റ്, ക്വാളിറ്റി കൺട്രോൾ നഴ്സ്, റീനൽ ഡയാലിസിസ്, ഡയാലിസിസ് ഡിപ്പാർട്ട്മെന്റ്, കാർഡിയാക് സർജറി ഐസിയു എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. മികച്ച ശമ്പളം, സൗജന്യ താമസം, ഭക്ഷണം, എയർടിക്കറ്റ് എന്നിവ ലഭിക്കും. അപേക്ഷിക്കുന്നവർ ബയോഡാറ്രയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും (ബിരുദ സർട്ടിഫിക്കറ്റ്, ആധാർ, പാസ്പോർട്ട്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ഫോട്ടോ) saudimoh2019.odepc@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 16.
സൗദിയിൽ ടെക്നീഷ്യൻ & റെസ്പിറേറ്ററി തെറാപ്പിസ്റ്റ്
സൗദി അറേബ്യയിലെ അൽ മവ്വാസാത്ത് മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ സിഎസ്എസ്ഡി ടെക്നീഷ്യൻ (പുരുഷൻ) , റെസ്പിറേറ്ററി തെറാപ്പിസ്റ്റ് (സ്ത്രീകൾ) തസ്തികകളിൽ ഒഴിവ്. ഒഡെപെക് വഴിയാണ് അപേക്ഷിക്കേണ്ടത്. സിഎസ്എസ്ഡി ടെക്നീഷ്യൻ - യോഗ്യത: ബിരുദം/ഡിപ്ളോമ. 2 വർഷത്തെ തൊഴിൽ പരിചയം. ശമ്പളം:
2000+500 സൗദി റിയാൽ. റെസ്പിറേറ്ററി തെറാപ്പിസ്റ്റ്: യോഗ്യത: 2 വർഷത്തെ തൊഴിൽ പരിചയം. ശമ്പളം: 3000+500 സൗദി റിയാൽ. കോൺട്രാക്ട് പിരിയഡ്: 2 വർഷം. അപേക്ഷിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ബയോഡാറ്റ gcc@odepc.in എന്ന ഇമെയിലിൽ അയക്കണം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: മേയ് 15.
എമേർസൺ
യുഎ.ഇ, സിംഗപ്പൂർ, സൗദി അറേബ്യ, ഫിലിപ്പൈൻസ്, മലേഷ്യ, യുകെ എന്നിവിടങ്ങളിലെ എമേർസൺ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കൺട്രോൾ സിസ്റ്റംസ് റിസേർച്ച് എൻജിനീയർ, പ്രോസസ് ലവൽ പ്രോഡക്ട് എൻജിനീയർ , സർവീസ് എൻജിനീയർ, സോഫ്റ്റ് വെയർ ഡെവലപ്പർ, സീനിയർ കോസ്റ്റ് അക്കൗണ്ടന്റ്, ഇൻവെന്ററി കൺട്രോൾ അനലിസ്റ്റ്, പ്രോജക്ട് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.emerson.com/en-in.
വിശദവിവരങ്ങൾക്ക്: jobsindubaie.com.
യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പ്
യുഎസിലെ യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ്, സൂപ്പർവൈസർ, ഫാർമസി ഓപ്പറേഷൻ, അക്യൂട്ട് കെയർ സെയിൽസ് സ്പെഷ്യലിസ്ററ്, സീനിയർ ക്ളിനിക്കൽ അപ്പീൽസ്, എസ്എഎസ് പ്രോഗ്രാമർ, ജാവ ഡെവലപ്പർ, സീനിയർ അക്കൗണ്ടന്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്ര്:unitedhealthgroup.com. വിശദവിവരങ്ങൾക്ക്:gulfjobvacancy.com
നോബിൾ കോർപറേഷൻ
ദുബായിലെ നോബിൾ കോർപറേഷൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ ഇന്റർനാഷണൽ ടാക്സ് അസോസിയേറ്റ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, ബിസിനസ് കോ - ഒാർഡിനേറ്റർ, ടാക്സ് അക്കൗണ്ടിംഗ് മാനേജർ, മാനേജ്മെന്റ് ഒഫ് ചേഞ്ച് കോഡിനേറ്റർ, ടെക്നിക്കൽ ലിമിറ്റ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.noblecorp.com/വിശദവിവരങ്ങൾക്ക്: gulfjobvacancy.com