മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കർമ്മങ്ങൾക്ക് ഫലം കാണും. സ്വസ്ഥതയും സമാധാനവും. നിയന്ത്രണങ്ങൾ വേണ്ടിവരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിദേശത്തേക്കു അനുമതി ലഭിക്കും. വിജയശതമാനം വർദ്ധിക്കും. സഹാനുഭൂതി ഉണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വഞ്ചനയിൽ പെടാതെ സൂക്ഷിക്കണം. ഉദ്യോഗമാറ്റം. പുണ്യതീർത്ഥ യാത്ര.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പഠന കാര്യങ്ങളിൽ ശ്രദ്ധ. അനുമോദനത്തിന് അവസരം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രായാധിക്യമുള്ളവരെ അനുസരിക്കും. ആത്മസംതൃപ്തിയുണ്ടാകും. സംരംഭങ്ങൾ പുനരാരംഭിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നിഗമനങ്ങൾ ശരിയാകും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ. കാര്യനിർവഹണ ശക്തിയുണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കൂടുതൽ ചുമതലകൾ. ലളിതമായ ജീവിത ശൈലി. മാതൃകാപരമായ പെരുമാറ്റം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മാഭിമാനം വർദ്ധിക്കും. പൊതു പ്രവർത്തനത്തിൽ മികവ്. ദൗത്യങ്ങൾ നിർവഹിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കഠിന പ്രയത്നം വേണ്ടിവരും. ഭക്ഷണം ക്രമീകരിക്കും. അപാകതകൾ ഒഴിവാക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പ്രതീക്ഷിച്ച നേട്ടം ഉണ്ടാകും. ദൗത്യങ്ങൾ പൂർത്തിയാക്കും. സാമ്പത്തിക ലാഭമുണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ചെലവിൽ നിയന്ത്രണം വേണം. മാതാപിതാക്കളെ അനുസരിക്കും. മനസന്തോഷം.
മീനം : (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
അഭിമാനം വർദ്ധിക്കും. സമ്മാന പദ്ധതികളിൽ വിജയം. ബന്ധുസഹായം ലഭിക്കും.