ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പിന്തുണയുമായി സിനിമാതാരങ്ങളുടെ കൂട്ടായ്‌മ. കേരളത്തിൽ നിന്നുള്ള താരങ്ങളും കൂട്ടായ്‌മയിൽ പങ്കെടുത്തു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തായിരുന്നു പരിപാടി. വിവിധ ഭാഷയിൽ നിന്നുള്ള തരങ്ങൾ പങ്കെടുത്ത ചടങ്ങിൽ മലയാളത്തിൽ നിന്ന് നടൻ എം.ആർ ഗോപകുമാർ, നടിമാരായ മേനക, ജലജ എന്നിവർ പങ്കെടുത്തു.
എന്തുകൊണ്ട് ബി.ജെ.പി എന്ന ചോദ്യത്തിന് ഗോപകുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു- രാജ്യത്തിന്റെ കാവൽക്കാരായി നിൽക്കുന്നയാളെ സപ്പോർട്ട് ചെയ്യുക എന്നുള്ളത് നമ്മുടെ ധാർമ്മിക കടമയാണ്. ആ കടമ ഞാൻ നിറവേറ്റുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർത്ഥ ഹീറോയാണെന്നാണ് മേനകയുടെ അഭിപ്രായം. ഇത്തവണയും നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരുമെന്ന പ്രതീക്ഷയാണ് താരങ്ങൾക്ക് പങ്കുവച്ചത്.
ഹിന്ദി നടൻ ഗജേന്ദ്ര ചൗഹാൻ, റെസ്‌ലിംഗ് താരം ഗ്രേറ്റ് ഖാലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.