1. മുഖ്യമന്ത്രിയുടെ പരിപാടിയ്ക്ക് അനുമതി നിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ കുട്ടികളുടെ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് അനുമതി ഇല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി ആണ് ടീക്കാറാം മീണയുടെ നടപടി. സംഭവത്തില്‍ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. അനുമതി നിഷേധിച്ചത് ചട്ടം പാലിക്കാത്തതിനാല്‍ എന്ന് പ്രതികരണം. സഹകരണ സെക്രട്ടറിയ്ക്ക് പകരം കണ്‍സ്യൂമര്‍ ഫെഡ് എം.ഡി ആണ് ഉദ്ഘാടനത്തിന് അനുമതി തേടിയത്. ചട്ടം പാലിച്ചിരുന്നു എങ്കില്‍ അനുമതി നല്‍കും ആയിരുന്നു എന്നും മീണ
2. മുഖ്യമന്ത്രി ഉദ്ഘാടകനും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനുമായി ഇന്ന് വൈകിട്ട് ആണ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് ആകെ 600 കേന്ദ്രങ്ങളിലും സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആയിരുന്നു തീരുമാനം. ചടങ്ങിന് അനുമതി തേടി മുഖ്യമന്ത്രിയുടെ ഓഫീസ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു എങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നിഷേധിക്കുക ആയിരുന്നു. നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
3. കേരളത്തിലെ ദേശീയ പാതാവികസനത്തിന് ഉള്ള സ്ഥലം ഏറ്റെടുപ്പ് നിറുത്തിവയ്ക്കാന്‍ ഗതാഗത മന്ത്രാലയത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള അയച്ച കത്ത് പുറത്ത്. ദേശീയപാതാ വികസനം അട്ടിമറിച്ചു എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്കിടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ശ്രീധരന്‍ പിള്ള എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്തു വിട്ട് മന്ത്രി തോമസ് ഐസക്. ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദം കേരളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള സുവര്‍ണ അവസരമായി കണ്ട പിള്ളയെ നാടിന്റെ പൊതു സ്വത്തായി പ്രഖ്യാപിക്കണം എന്ന് ആവശ്യം
4. ശ്രീധരന്‍ പിള്ള കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് അയച്ചു എന്ന പേരില്‍ തോമസ് ഐസക് പുറത്തുവിട്ട കത്തിന് പിന്നാലെ ബി.ജെ.പിയിലും പൊട്ടിത്തെറി ഉണ്ടായതായി സൂചന. ശ്രീധരന്‍ പിള്ളയുടെ കത്ത് എങ്ങനെ പുറത്തു വന്നു എന്നതിനെ ചൊല്ലി നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നത. കേന്ദ്രസര്‍ക്കാരിന്റെ വികസനമായി ഉയര്‍ത്തി കാട്ടാന്‍ കഴിയുമായിരുന്ന ദേശീയപാതാ വികസനത്തിന് തടസം നിന്നത് ശരി ആയില്ല എന്ന് ആരോപണം. സംസ്ഥാന അധ്യക്ഷന്റേത് അപക്വമായ നടപടി എന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായം.
5. ദേശീയപാതാ വികസനത്തിന് കാസര്‍കോട് ജില്ലയില്‍ ഒഴികെ സ്ഥലം എടുപ്പ് അടക്കമുള്ള പ്രവൃത്തികള്‍ നിര്‍ത്തണം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ്. കാസര്‍കോട് തലപ്പാടി മുതല്‍ കഴക്കൂട്ടം വരെ 629 കിലോമീറ്ററില്‍ ആണ് പാതാ വികസനം. എന്‍.എച്ച് 17, എന്‍.എച്ച് 47 എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി നാലുവരി പാതയില്‍ എന്‍.എച്ച് 66 നിര്‍മ്മിക്കാനുള്ള പദ്ധതി ആണ് ഇതോടെ അവതാളത്തില്‍ ആയത്. രണ്ടാം മുന്‍ഗണാ പട്ടികയിലേക്ക് ആണ് കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ പ്രവൃത്തികള്‍ മാറ്റിയിട്ടുള്ളത്. മേയ് 1ന് ചേര്‍ന്ന നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യയുടേയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേയും ഉന്നതതല യോഗം ആണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥലം ഏറ്റെടുപ്പ് നിറുത്തിവയ്ക്കാന്‍ തീരുമാനിച്ചത്
6. കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളെ ചോദ്യം ചെയ്ത് പൊലീസ്. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഏരിയ സെക്രട്ടറിയും യുവജനക്ഷേമ ബോര്‍ഡ് അംഗവുമായ മണികണ്ഠന്‍ എന്നിവരെ ആണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം കാസര്‍കോട് ക്രൈംബ്രാഞ്ച് ക്യാമ്പില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം നേതാക്കളെ ചോദ്യം ചെയ്തത്
7. അന്വേഷണ സംഘത്തിന്റെ നടപടി, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയം അവസാനിക്കാറ സാഹചര്യത്തില്‍. പെരിയ ഇരട്ട കൊലപാതകത്തില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന് പങ്കുണ്ട് എന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് വ്യക്തമാക്കി ഇരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.ബി മുസ്തഫയുടെ പ്രസംഗവും വിവാദത്തിന് വഴിവച്ചിരുന്നു
8. രാജ്യം അഞ്ചാംഘട്ട ജനവിധി നടത്തുന്നതിനിടെ റഫാല്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍. റഫാല്‍ ഇടപാടില്‍ അന്വേഷണം തള്ളിയ വിധി പുന പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലവും കോടതിയുടെ മുന്നില്‍ വരും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് റഫാല്‍ പുന പരിശോധന ഹര്‍ജി പരിഗണിക്കുന്നത്.
9. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രം സമയം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇന്നത്തേക്ക് മാറ്റുക ആയിരുന്നു. ശനിയാഴ്ച ഈ സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചു. റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടത് ഇല്ലെന്ന ഡിസംബര്‍ 14 ലെ വിധി പുന പരിശോധിക്കരുത്. മാദ്ധ്യമ വാര്‍ത്തകളും മോഷ്ടിക്കപ്പെട്ട അപൂര്‍ണ്ണ രേഖകളുമാണ് ഇപ്പോള്‍ കോടതി മുന്‍പാകെ ഉള്ളത്.
10. പ്രതിരോധ മന്ത്രാലയത്തിന്റെ ഈ രഹസ്യ ഫയല്‍ കുറിപ്പുകള്‍ അന്തിമ തീരുമാനം ആയിരുന്നില്ല എ ന്നും സത്യവാങ്മുലത്തില്‍ പരാമര്‍ശം ഉണ്ട്. എല്ലാ രേഖകളും സി.എ.ജി പരിശോധിച്ചത് ആണന്നും യു.പി.എ കാലത്തെ കരാറിനെ അപേക്ഷിച്ച് ഇപ്പോള്‍ വിമാന വില 2.86 ശതമാനം കുറവാണ് എന്നും സര്‍ക്കാര്‍ വാദിക്കുന്നു. റഫാല്‍ വിധിയിലെ പിഴവ് തിരുത്തണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അപേക്ഷയും ഇന്ന് സുപ്രീം കോടതിയുടെ മുന്നില്‍വരും.
11. അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗാളില്‍ സംഘര്‍ഷം. പശ്ചിമ ബംഗാളില്‍ ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ല്. ബരാക്പൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അര്‍ജുന്‍ സിംഗിന് നേരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് ബി.ജെ.പി. അക്രമണത്തില്‍ അര്‍ജുന്‍ സിംഗിന് പരിക്കേറ്റു. എന്നാല്‍ അര്‍ജുന്‍ സിംഗ് വനിതാ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയത് ആണ് അക്രമത്തിന് വഴിവച്ചത് എന്നാണ് തൃണമൂലിന്റെ വാദം. ബാരക്പൂരില്‍ പോളിംഗ് ബൂത്തിന് നേരെ ബോംബേറും നടന്നു.