rahul-gandhi

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് പിന്നാലെ പ്രതികരണവുമായി നിരവധിപേരാണ് രംഗത്തെത്തിയത്. ഇതിൽ പ്രതികരണമറിയിച്ചിരിക്കുകയാണ് എഴുത്തുകാരൻ ഷാബു പ്രസാദ്. "അടിയന്തരാവസ്ഥ കഴിഞ്ഞു കോൺഗ്രസ്സ് തോറ്റമ്പിയപ്പോൾ സോണിയയുടെ സാരിത്തുമ്പിൽ ഒളിച്ചു കുടുംബത്തോടൊപ്പം ഇറ്റലിയിലേക്ക് മുങ്ങിയത്. സോണിയ ഭാരത പൗരത്വമെടുക്കുന്നത് 1983ൽ, വിവാഹത്തിന് പതിനഞ്ചു കൊല്ലങ്ങൾക്ക് ശേഷം രാജീവ് രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ. അങ്ങനെയങ്ങനെ അരമനക്കഥകൾ എല്ലാം അങ്ങാടിപ്പാട്ടുകൾ ആയപ്പോൾ മിസ്റ്റർ ക്ളീൻ എന്ന ബലൂണിലേക്ക് ചിതറിവീണത് അഴിമതികളുടെ ചെളിയഭിഷേകം തന്നെ ആയിരുന്നെ"ന്ന അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സാക്ഷാൽ വാജ്പേയി പോലും രണ്ടു ലക്ഷം വോട്ടിനു തോറ്റുപോയ 1984 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ രാജീവ്ഗാന്ധിയുടെ കോൺഗ്രസ്സ് നേടിയത് 405സീറ്റുകൾ... നെഹ്രുവിനു പോലും സാധിക്കാത്ത വിജയം.. വെറും രണ്ടു സീറ്റുമായി ബിജെപി പരാജയത്തിന്റെ നെല്ലിപ്പടിയും തകർന്ന് ആണ് നിന്നതെങ്കിലും, രാജീവ് ഗാന്ധി എന്ന മനുഷ്യനിൽ പൊതുവെ ഒരു വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടായിരുന്നു... തൊട്ടടുത്ത ആഴ്ചയിലെ കേസരിയുടെ മുൻപേജിൽ രാജീവിന്റെ ഫോട്ടോ പ്രാധാന്യത്തോടെ തന്നെ കൊടുത്തിരുന്നു..

നവഭാരതത്തിനു ഒരു യുവനേതൃത്വം എന്ന ടൈറ്റിലോടെ..ആദ്യത്തെ അമേരിക്കൻ സന്ദർശനം, അവിടുത്തെ പത്രസമ്മേളനം..അങ്ങനെ രാജീവിന്റെ ആദ്യദിനങ്ങൾ പ്രതീക്ഷാനിർഭരമായിരുന്നു എന്ന് പറയാതെ വയ്യ.. 1986 മെയ് വരയുള്ള രണ്ടര കൊല്ലത്തിനു ഒരു വെടിക്കെട്ടിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു... സ്വീഡിഷ് റേഡിയോ ആ വാർത്ത പുറത്തുവിടും വരെ മാത്രം...

ഫ്രാൻസിലെ കാര്യക്ഷമത കൂടിയതും, വില കുറവുള്ളതുമായ സോഫ്‌മ പീരങ്കികൾക്ക് പകരം സ്വീഡനിലെ ബോഫോഴ്സിൽ നിന്ന് വാങ്ങിയ ഹൊവിത്സർ പീരങ്കി ഇടപാടിൽ അഴിമതി നടന്നിരിക്കുന്നു എന്നതായിരുന്നു ആ വാർത്ത. മൃഗീയഭൂരിപക്ഷം ഉണ്ടായിരുന്ന ലോകസഭയിലും രാജ്യസഭയിലും രാജീവ് നക്ഷത്രമെണ്ണുന്ന ദിനങ്ങളാണ് പിന്നീട് കടന്നുപോയത്. ഓരോരോന്നോരാന്നായി പുറത്ത് വരാൻ തുടങ്ങി... അടിയന്തരാവസ്ഥ കഴിഞ്ഞു കോൺഗ്രസ്സ് തോറ്റമ്പിയപ്പോൾ സോണിയയുടെ സാരിത്തുമ്പിൽ ഒളിച്ചു കുടുംബത്തോടൊപ്പം ഇറ്റലിയിലേക്ക് മുങ്ങിയത്.. സോണിയ ഭാരത പൗരത്വമെടുക്കുന്നത് 1983ൽ, വിവാഹത്തിന് പതിനഞ്ചു കൊല്ലങ്ങൾക്ക് ശേഷം രാജീവ് രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ...

അങ്ങനെയങ്ങനെ അരമനക്കഥകൾ എല്ലാം അങ്ങാടിപ്പാട്ടുകൾ ആയപ്പോൾ മിസ്റ്റർ ക്ളീൻ എന്ന ബലൂണിലേക്ക് ചിതറിവീണത് അഴിമതികളുടെ ചെളിയഭിഷേകം തന്നെ ആയിരുന്നു. വിപി സിംഗ്, അരുൺ നെഹ്‌റു തുടങ്ങിയ സന്തത സഹചാരികൾ പിണങ്ങിപ്പിരിയുകയും കൂടി ചെയ്തപ്പോൾ, എതിരാളികളെ ഭയക്കുന്ന അമ്മയുടെ ഭീരുവായ പുത്രൻ എന്ന പേരും വീണു..

"ഗലീ ഗലീ മേം ബോൽ ഹേ... രാജീവ് ഗാന്ധി ചോർ ഹേ".. കള്ളാ കള്ളാ രാജീവേ, തോക്കുകള്ളാ രാജീവേ. " ഈ മുദ്രാവാക്യങ്ങൾ മുഴങ്ങാത്ത തെരുവുകളോ, ഏറ്റുചൊല്ലാത്ത കണ്ഠങ്ങളോ എൺപതുകളുടെ രണ്ടാം പകുതിയിൽ ഭാരതത്തിലില്ലായിരുന്നു...അന്ന് ശ്രീ.എൽ.കെ.അഡ്വാനി രാജ്യസഭയിൽ ചെയ്ത പ്രസംഗത്തിൽ നിന്ന്.."ഒരമ്മക്ക് രണ്ടുമക്കൾ ഉണ്ടായിരുന്നു. ഒരാളെ രാഷ്ട്രീയത്തിൽ വിട്ടു, അയാൾ വിമാനം പറപ്പിക്കാൻ പോയി.. തകർന്നു.. മറ്റെയാളെ വിമാനം പറപ്പിക്കാൻ വിട്ടു, അയാൾ രാഷ്ട്രീയത്തിൽ വന്നു.. തകർന്നു കൊണ്ടിരിക്കുന്നു.. "

ഇതിന്റെയെല്ലാം ഫലമായിരുന്നു 1989ഡിസംബറിലെ തെരഞ്ഞെടുപ്പ് ഫലം.. മഹാവിജയത്തിന്റെ കൊടുമുടിയിൽ നിന്നും, രാജീവ് നേരിട്ട് നയിച്ച തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പതിച്ചത് പരാജയത്തിന്റെ പടുകുഴിയിലേക്ക്.. ആ വീഴ്ചയിൽ നിന്നും കരകയറാൻ പിന്നീട് കോൺഗ്രസ്സിന് കഴിഞ്ഞിട്ടില്ല..

ബോഫോഴ്‌സിൽ നിന്ന് രക്ഷപെട്ടു വിശ്വപൗരനാകാനുള്ള അത്യാഗ്രഹത്തിൽ, വീണ്ടുവിചാരങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ശ്രീലങ്കയിൽ കൊണ്ട് തലവെച്ചപ്പോൾ പൊലിഞ്ഞത് 1500 ഭാരതജവാന്മാരുടെ ജീവൻ.. സ്വയം വരുത്തിവെച്ച മഹാദുരന്തത്തിൽ പൊട്ടിച്ചിതറിപ്പോയെങ്കിൽ അതിന്റെ ഉത്തരവാദിത്വം സ്വയം തന്നെ പേറിയാൽ മതി..രാജ്യത്തിനുവേണ്ടിയുളള മഹാത്യാഗം എന്നൊക്കെപ്പറഞ്ഞാൽ വിശ്വസിക്കുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞു..

അതായത്.. മിസ്റ്റർ രാഹുൽ.. നിങ്ങളുടെ അച്ഛൻ വെറുംകള്ളനല്ല .. പെരുങ്കള്ളനാണു..