naruneendi

ശരീരത്തിന് തണുപ്പ് നൽകാനും ക്ഷീണമകറ്റാനും സഹായിക്കുന്ന നറുനീണ്ടി സത്ത് പല ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി കൂടി യാണ്. ചർമരോഗങ്ങൾക്ക് മികച്ച ഔഷധമാണ്. ഇതിലുള്ള സാരോനിയനുകളാണ് ചർമ്മസംരക്ഷണത്തിന് സഹായിക്കുന്നത്. ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളാൻ മികച്ച മാർഗമാണ് നറുനീണ്ടി സത്ത്. ഇത് രക്തശുദ്ധി ഉറപ്പാക്കുകയും രക്തസംബന്ധമായ രോഗങ്ങൾ ശമിപ്പിക്കുകയും ചെയ്യും. മൂത്രാശയ സംബന്ധമായ അണുബാധകളും രോഗങ്ങളുമെല്ലാം അകറ്റാൻ ഏറെ നല്ലത്.

ശരീരത്തിൽ ജലാംശം നിലനിറുത്തും. വൃക്കയുടെ ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്. ബാക്ടീരിയകളെയും ഫംഗസിനെയും പ്രതിരോധിക്കും. ഇതിലെ ഫ്‌ളേവനോയ്ഡുകൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളും. ശരീരത്തിലുണ്ടാകുന്ന വീക്കം,​ നീര് എന്നിവ അകറ്റും ,. സന്ധിവാതം,​ വാതം എന്നീ രോഗങ്ങൾ ശമിപ്പിക്കാനും ഉത്തമം. ശരീരത്തിന് പെട്ടെന്നു ഊർജം നൽകും. നറുനീണ്ടി കിഴങ്ങ് ചേർത്ത് വീട്ടിൽ തയാറാക്കുന്ന സത്താണ് നല്ലത്. പുറമേ നിന്ന് വാങ്ങുന്നവയിൽ മായമില്ലെന്ന് ഉറപ്പുവരുത്തുക.