ന്യൂഡൽഹി: സി.ബി.സി.എസ്.ഇ പത്താംക്ളാസ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം മേഖല മികച്ച വിജയമാണ് കൈവരിച്ചത്. 91.10 ശതമാനമാണ് രാജ്യത്താകമാനമുള്ള സി.ബി.സി.എസ്.ഇ വിജയശതമാനം. 13 വിദ്യാർത്ഥികൾ 500ൽ 499 മാർക്ക് നേടി. കഴിഞ്ഞ വർഷത്തേക്കാൾ 4.40 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 86.70 ആയിരുന്നു വിജയശതമാനം.
ഫെബ്രുവരി 21 മുതൽ മാർച്ച് 29വരെ രാജ്യത്താകമാനമുള്ള 6000 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 18,27,472 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
തിരുവനന്തപുരം (99.85%), ചെന്നൈ (99%), അജ്മീർ (95.89%) എന്നിവയാണ് യഥാക്രമം ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ മേഖലകൾ.
cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകളിൽ വിദ്യാർഥികൾക്ക് ഫലമറിയാം.