pv-anvar

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസനം ബി.ജെ.പി അദ്ധ്യക്ഷൻ ശ്രീധരൻപിള്ള അട്ടിമറിച്ചെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയതോടെ നിരവധി പേരാണ് വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തിയത്. ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് പി.വി അൻവർ എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്.

"കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം പോലും രാഷ്ട്രീയ ആയുധമാക്കി കേരളത്തിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന് വിലയിട്ട കേന്ദ്ര സർക്കാരും ബി.ജെ.പിയും ഈ നാട്ടിലെ ജനങ്ങൾക്ക്‌ മുന്നിൽ ഉത്തരം പറയേണ്ടി വരും".-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"മകൻ മരിച്ചാലും വേണ്ടില്ല; മരുമകളുടെ കണ്ണുനീർ കാണണം"എന്ന ലൈനാണ് ശ്രീ.ശ്രീധരൻ പിള്ളയുടേത്‌. കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം പോലും രാഷ്ട്രീയ ആയുധമാക്കി കേരളത്തിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന് വിലയിട്ട കേന്ദ്ര സർക്കാരും ബി.ജെ.പിയും ഈ നാട്ടിലെ ജനങ്ങൾക്ക്‌ മുന്നിൽ ഉത്തരം പറയേണ്ടി വരും.

ദേശീയപാത വികസനത്തിന് തുരങ്കം വച്ച ഇവർ നമ്മുടെ നാടിനെ പിന്നോട്ടടിക്കാനാണ് ശ്രമിക്കുന്നത്‌. സൂര്യന് കീഴിലുള്ള എന്തിനേയും,ആരേയും വിമർശ്ശിക്കുന്ന പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ വ്യക്താക്കളും, ഇലക്ഷൻ കാലത്ത്‌ ബി.ജെ.പിയിൽ നിന്ന് ലഭിച്ച വമ്പിച്ച സഹായത്തിന്റെ കടപ്പാട്‌ മാറ്റി വച്ച്‌,പൊതുജന താൽപര്യാർത്ഥം ഇവർക്കെതിരെ പ്രതികരിക്കും എന്ന് തന്നെ നമ്മൾക്ക്‌ പ്രത്യാശിക്കാം.