തൃശൂർ : എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം നടപ്പിലാക്കുന്ന കലാ കായിക മത്സരത്തിന് മേഖലാതല മത്സരം നാല് മേഖലകളിൽ നടക്കും. തീയതിയും സ്ഥലവും:11ന് - ഗുരുവരാശ്രമം, അത്താണിക്കൽ, വെസ്റ്റ്ഹിൽ , കോഴിക്കോട് നോർത്ത് യൂണിയൻ (മലപ്പുറം, കാസർകോട്, കുടക്, ബംഗളൂരു, കണ്ണൂർ, കോഴിക്കോട്, വയനാട്- ജില്ലകളിലെ യൂണിയനുകൾ). 16ന് പോത്തിൻകണ്ടം ,എസ്.എൻ യു പി സ്കൂൾ, കട്ടപ്പന - മലനാട് യൂണിയൻ (ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകളിലെ യൂണിയനുകൾ). 19-ന് എസ്.എൻ. കോളേജ്, ചെമ്പഴന്തി (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മുംബയ്, ഡൽഹി).
21-ന് എസ്.എൻ കോളേജ് , നാട്ടിക (പാലക്കാട്, തൃശൂർ, എറണാകുളം, കോയമ്പത്തൂർ). സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ ആലാപനം, വ്യാഖ്യാനം, ഉപന്യാസം , ചിത്രരചന പ്രസംഗം, നൃത്താവിഷ്കാരം കലാമത്സരങ്ങളിലും വടംവലി ഉൾപ്പെടെയുള്ള കായിക ഇനങ്ങളിലും മത്സരം ഉണ്ടാകും. മത്സരാർത്ഥികളുടെ പേര്, ഫോൺ നമ്പർ എന്നിവ കേന്ദ്ര വനിതാ സംഘം നിർദ്ദേശിച്ചിട്ടുള്ള ഫോറത്തിൽ യൂണിയൻ സെക്രട്ടറിയുടെ ഒപ്പോട് കൂടി 10-ന് മുമ്പായി sndpkendravanithasangam@gmail.com എന്ന ഇ മെയിലിൽ ലഭിക്കണമെന്ന് സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥൻ അറിയിച്ചു. മേഖലാ തലത്തിൽ ഒന്നാമതെത്തുന്നവർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം.