smriti

ന്യൂഡൽഹി: യു.പിയിലെ അമേതിയിൽ കോൺഗ്രസ് ബൂത്ത് പിടിക്കുന്നുവെന്ന ആരോപണവുമായി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സ്മൃതി ഇറാനി. ഇതിന് തെളിവായി വീഡിയോയും അവർ ട്വിറ്ററിലൂടെ പുറത്തുവിട്ടു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും സ്മൃതി രൂക്ഷവിമർശനങ്ങളുന്നയിച്ചു. രാഹുൽ പണ്ടുതന്നെ സ്ഥലമോഷ്ടാവാണെന്നും ഇപ്പോൾ വോട്ടുമോഷ്ടാവ് കൂടിയാണെന്നുമായിരുന്നു ആരോപണം.

ഇന്ന് വോട്ടെടുപ്പ് ദിനമായിട്ടും രാഹുൽ അമേതിയിൽ എത്തിയിട്ടില്ല. എന്തുകൊണ്ട് രാഹുൽ അമേതിയിൽ വന്നില്ല എന്നതിന് കോൺഗ്രസ് നേതാക്കൾ ജനങ്ങളോട് മറുപടി പറയണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. കോൺഗ്രസിന് നിർബന്ധിച്ച് വോട്ടുചെയ്യിപ്പിച്ചു എന്നുള്ള ഒരു സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങൾ ബി.ജെ.പി പ്രവർത്തകൻ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോപണവുമായി സ്മൃതിയെത്തിയത്.