ടൈംടേബിൾ
രണ്ട്, നാല് സെമസ്റ്റർ (പഞ്ചവത്സരം) എൽ.എൽ.ബി പരീക്ഷകൾ (2011 - 12 അഡ്മിഷന് മുൻപുളളത്) യഥാക്രമം മേയ് 16 നും 29 നും ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2018 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി, ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി, ഒക്ടോബറിൽ നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി, സെപ്റ്റംബറിൽ നടത്തിയ ഒൻപതാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി (2011 - 12 നു മുൻപുളള അഡ്മിഷൻ), ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ആർക്ക് (2013 സ്കീം) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ VII) മേയ് 8 മുതൽ 16 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2019 ഫെബ്രുവരിയിൽ നടത്തിയ എം.എ അറബിക് ഫൈനൽ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നെറ്റ് പരിശീലന ക്ലാസുകൾ
ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (ഐ.ക്യു.എ.സി) ആഭിമുഖ്യത്തിൽ സർവകലാശാല ഗവേഷക വിദ്യാർത്ഥി യൂണിയനും ഡിപ്പാർട്ട്മെന്റ്സ് യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന യു.ജി.സി സി.ബി.എസ്.ഇ നെറ്റ് പരീക്ഷ പരിശീലന ക്ലാസുകൾ (ജനറൽ പേപ്പർ) മേയ് 18 മുതൽ ജൂൺ 15 വരെ ശനി, ഞായർ ദിവസങ്ങളിൽ കാര്യവട്ടം കാമ്പസിൽ വെച്ച് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുളളവർക്ക് യൂണിയനുകളെ ബന്ധപ്പെട്ടും ഇ-മെയിൽ വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 200 രൂപ.
Email:researchstudentsunionku@gmail.com, kudepartmentsunion@gmail.com Arun Appukuttan (Researcher's Union) 9446035844, Shimjil kannan (Department's Union) 9207882451
അപേക്ഷ ക്ഷണിക്കുന്നു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തുന്ന അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (പാർട്ട് ടൈം സായാഹ്ന കോഴ്സ്) ക്ലാസുകൾ ജൂൺ 14 ന് ആരംഭിക്കുന്നതാണ്. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. സർവകലാശാല ക്യാഷ് കൗണ്ടറിൽ 30 രൂപ ചെല്ലാൻ അടച്ചശേഷം ഏപ്രിൽ 29 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്നും അപേക്ഷാഫോം വാങ്ങാവുന്നതാണ്. മേയ് 22 ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ വെച്ച് നടത്തുന്ന പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനെ അടിസ്ഥാനമാക്കിയാണ് കോഴ്സിലേയ്ക്കുളള പ്രവേശനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 13.