കൊച്ചി: ഫെഡറൽ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 41.54 ശതമാനം വളർച്ചയോടെ 1,243.89 കോടി രൂപയുടെ ലാഭം നേടി. നാലാംപാദമായ ജനുവരി-മാർച്ചിൽ 381.51 കോടി രൂപയാണ് ലാഭം. വർദ്ധന 163.13 ശതമാനം. 2,763.10 കോടി രൂപയാണ് 2018-19ലെ പ്രവർത്തനലാഭം. ബാങ്കിന്റെ ആകെ ബിസിനസ് 20.28 ശതമാനം ഉയർന്ന് 2.46 ലക്ഷം കോടി രൂപയിലുമെത്തി. 2.92 ശതമാനമാണ് മൊത്തം നിഷ്‌ക്രിയ ആസ്‌തി. അറ്റ നിഷ്‌ക്രിയ ആസ്‌തി 1.48 ശതമാനത്തിലേക്കും മെച്ചപ്പെട്ടു.