കണ്ണൂർ: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പുതിയങ്ങാടിയിൽ കള്ളവോട്ട് ചെയ്ത മൂന്ന് മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസ്, കെ.എം. മുഹമ്മദ്, അബ്ദുൾ സമദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
പുതിയങ്ങാടിയിലെ 69, 70 നമ്പർ ബൂത്തുകളിലാണ് ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്ന് സി.പി.എം പരാതിപ്പെട്ടിരുന്നു. ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഇതിനെത്തുടർന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് കാസർകോട് ജില്ലാ കളക്ടര്‍ർ സംഭവത്തിൽ അന്വേഷണം നടത്തുകയും കള്ളവോട്ട് നടന്നതായി സ്ഥിരീകരിക്കുകയുമായിരുന്നു.
മുസ്ലീം ലീഗ് പ്രവർത്തകരിൽ നിന്നും ജില്ലാ കളക്ടർ മൊഴിയെടുത്തിരുന്നു. തുടർന്ന് വിശദമായ അന്വേഷണ റിപ്പോർട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കുകയും ചെയ്തു.