സോഷ്യൽ മീഡിയയിലെ കുസൃതികൾ കൊണ്ട് മനം കവർന്നിട്ടുള്ള ധോണിയുടെ മകൾ സിവ ധോണി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അഭ്യർത്ഥിക്കുന്ന വീഡിയോയും വൈറൽ. ഇന്നലെ റാഞ്ചിയിൽ വോട്ടുചെയ്തശേഷം മഷിപ്പാടുള്ള വിരലുമായി ധോണിയാണ് മകൾക്കൊപ്പമുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.എന്റെ പപ്പായെയും മമ്മിയെയും പോലെ വോട്ടു ചെയ്യൂ എന്നാണ് സിവ വീഡിയോയിൽ പറയുന്നത്.