എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കും.
ഇതിന്റെ മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി
അഞ്ചരലക്ഷത്തിലേറെയുള്ള മുഴുവൻ സർക്കാർ ജീവനക്കാരും പഞ്ചിംഗിന് കീഴിലാകും
എല്ലാ വകുപ്പുകളിലും ആറുമാസത്തിനകവും സിവിൽ സ്റ്റേഷനുകളിൽ മൂന്നു മാസത്തിനകവും സംവിധാനം നടപ്പാക്കണം.
സ്‌പാർക്ക് സംവിധാനം ഇല്ലാത്ത ഓഫീസുകളിൽ സ്വതന്ത്രമായി അറ്റൻഡൻസ് മാനേജ്മെന്റ് സംവിധാനം
സെക്രട്ടേറിയറ്റുൾപ്പെടെ പ്രധാന ഓഫീസുകളിൽ മാത്രമാണ് ഇപ്പോൾ പഞ്ചിംഗ് മെഷീനെ ശമ്പള വിതരണ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിരിക്കുന്നത്.