കെനിയൻ അതിർത്തിക്ക് അടുത്ത് ടാൻസാനിയൻ ഗ്രാമമമായ കിതവാസിയിലെ ഗോത്രവിഭാഗമാണ് കുരിയ. ഇവരുടെ ആചാരമനുസരിച്ച് പുരുഷൻമാരായ അനന്തരാവകാശികളില്ലാത്ത വയോധികയ്ക്ക് യുവതികളെ വിവാഹം കഴിക്കാം. മക്കളുള്ളതോ ഭാവിയിൽ മക്കളുണ്ടാകാൻ സാദ്ധ്യതയുള്ള യുവതികളെ വിവാഹം കഴിക്കുന്നതിനും തടസമില്ല. ഇവർ വിവാഹം കഴിക്കുന്നത് അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടുക.സുരക്ഷിതത്വം നേടുക എന്നീ ലക്ഷ്യങ്ങൾ വച്ചുമാത്രമാണ്,
കുരിയ ഗോത്രത്തിലുള്ള 78 ശതമാനം സ്ത്രീകളും പങ്കാളികളാൽ പീഡിപ്പിക്കപ്പെടുന്നവരാണ്. ലോകത്ത് ഏറ്റവുമധികം പീഡനം ഏറ്റുവാങ്ങുന്നതും ടാൻസാനിയയിലെ കുരിയ ഗോത്രത്തിൽപ്പെട്ട സ്ത്രീകളാണെന്ന് പറയാം. സ്വവർഗ വിവാഹം അനുവദിച്ചിട്ടില്ലാത്ത അനുവദിച്ചിട്ടില്ലാത്ത രാജ്യമാണ് ടാൻസാനിയ. രണ്ടു സ്ത്രീകൾക്ക് അവർക്ക് പരസ്പരം ഇഷ്ടമാണെങ്കിലും ആ ഇഷ്ടം തുറന്നുപ്രകടിപ്പിക്കാൻ ഇവിടെ അനുവാദമില്ല. പ്രായം കൂടിയ ഒരു സ്ത്രീയും യുവതിയും തമ്മിലുള്ള ബന്ധം ശാരീരികമായ ആകർഷണത്തിന്റെയോ ഇഷ്ടത്തിന്റെയോ പേരിലല്ല, അക്രമങ്ങളിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി മാത്രമാണ്.
സ്ത്രീകൾ തമ്മിൽ വിവാഹിതരായാലും ഇവർക്ക് ഇഷ്ടമുള്ള പുരുഷനെ തിരഞ്ഞെടുക്കാനും ഗർഭിണിയാകാനും സ്വാതന്ത്ര്യമുണ്ട്. വിവാഹം കഴിക്കാതെ ഗർഭിണിയാകാൻ വേണ്ടി മാത്രം പുരുഷൻമാരെ സ്വീകരിക്കുന്നവരുമുണ്ട്. ഗർഭിണിയാകുന്നതോടെ കൂടെയുള്ള പുരുഷനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കും. കുട്ടി ജനിച്ച് കുറച്ചൊന്നു മുതിരുമ്പോൾ വീണ്ടും ജോലിക്കു പോയിത്തുടങ്ങും. അതിനുശേഷം വീണ്ടും ഗർഭിണിയാകണമെന്ന് തോന്നുമ്പോൾ പുതിയ പുരുഷനെ കണ്ടുപിടിക്കും. അയാളിൽ നിന്ന് ഗർഭിണിയായ ശേഷം മറ്റൊരാൾ. അങ്ങനെ ഈ പ്രക്രിയ തുടരും.
പരിഷ്കൃത ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും അളക്കാനാവുന്നതല്ല ഇവരുടെ ജീവിതം. സന്തോഷവും സംതൃപ്തിയും കണ്ടെത്തി ജീവിക്കണം. അതുമാത്രമാണ് അവരുടെ ലക്ഷ്യം,