srichitra-home-
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം നേടിയ സർക്കാർ ശ്രീചിത്ര ഹോമിലെ വിദ്യാർത്ഥിനികൾക്ക് മന്ത്രി കെ.കെ.ശൈലജ മധുരം നൽകുന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ശ്രീ​ചി​ത്ര​ ​ഹോ​മി​ൽ​ ​മി​ന്നു​ന്ന​ ​വി​ജ​യം.​ ​പ​രാ​ധീ​ന​ത​ക​ളോ​ടും​ ​സ​ങ്ക​ള​ട​ങ്ങോ​ടും​ ​പ​ട​വെ​ട്ടി​യാ​ണ് ​ശ്രീ​ചി​ത്ര​യി​ലെ​ ​മി​ടു​മി​ടു​ക്കി​ക​ൾ​ ​വി​ജ​യ​ത്തി​ൽ​ ​മു​ത്ത​മി​ട്ട​ത്.​ ​ഹോ​മി​ൽ​ ​നി​ന്നു​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ 26​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ 24​ ​പേ​രും​ ​വി​ജ​യി​ച്ചു.​ ​ലി​യ​ ​ജി.​ ​സ​ണ്ണി,​ ​ലി​ച്ച​ ​വി​ൽ​ഫ്രെ​ഡ്,​ ​സ്റ്റീ​ഫോ​ .​പി​ ​എ​ന്നി​വ​ർ​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി.​ ​ഫോ​ർ​ട്ട് ​മി​ഷ​ൻ​ ​സ്‌​കൂ​ൾ,​ ​ഗ​വ.​ ​ഫോ​ർ​ട്ട് ​ഹൈ​സ്‌​കൂ​ൾ,​ ​എ​സ്.​എം.​വി​ ​സ്‌​കൂ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ഈ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠി​ച്ച​ത്.


മ​ന്ത്രി​ ​കെ.​കെ.​ ​ശൈ​ല​ജ​ ​ശ്രീ​ചി​ത്ര​ ​ഹോം​ ​സ​ന്ദ​ർ​ശി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വി​ജ​യ​ത്തി​ൽ​ ​സ​ന്തോ​ഷം​ ​പ​ങ്കു​വ​ച്ചു. ഹോ​മു​ക​ളി​ലെ​ ​ന​ല്ല​ ​ശ്ര​ദ്ധ​യും​ ​പ​രി​ച​ര​ണ​വു​മാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഈ​ ​നേ​ട്ടം​ ​കൈ​വ​രി​ക്കാ​നാ​യ​ത്.​ ​പ​ഠ​ന​ത്തി​ൽ​ ​വ​ള​രെ​ ​പി​ന്നാ​ക്കം​ ​നി​ന്നി​രു​ന്ന​ ​കു​ട്ടി​ക​ളെ​ ​പ്ര​ത്യേ​ക​ ​ശ്ര​ദ്ധ​യും​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​ക​ ​ക്ലാ​സു​ക​ളും​ ​ന​ൽ​കി​യാ​ണ് ​പ​ഠ​ന​ ​നി​ല​വാ​രം​ ​ഉ​യ​ർ​ത്തി​യ​ത്.​ ​കു​ട്ടി​ക​ളു​ടെ​ ​ഭാ​വി​യി​ലെ​ ​വ​ള​ർ​ച്ച​യ്ക്ക് ​ഈ​ ​വി​ജ​യം​ ​സ​ഹാ​യ​ക​ര​മാ​ണ്.​ ​ഇ​ത്ത​രം​ ​കു​ട്ടി​ക​ൾ​ക്ക് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​ന​ൽ​കാ​ൻ​ ​വ​നി​ത​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പ് ​പ്ര​ത്യേ​ക​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്‌​ക്ക​രി​ച്ച് ​ന​ട​പ്പി​ലാ​ക്കി​ ​വ​രു​ന്നു.​ ​അ​ത്ത​ര​ത്തി​ലു​ള്ളൊ​രു​ ​പ​ദ്ധ​തി​യാ​ണ് ​തേ​ജോ​മ​യ.​ ​ശി​ശു​ ​സം​ര​ക്ഷ​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ക​ഴി​വു​ള്ള​ ​കു​ട്ടി​ക​ൾ​ക്ക് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ​ഗു​ണ​മേ​ന്മ​യു​ള്ള​ ​ഹോ​മി​ലേ​ക്ക് ​മാ​റ്റി​യാ​ണ് ​തേ​ജോ​മ​യ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ ​പ​ഠി​ക്കാ​ൻ​ ​മി​ടു​ക്ക​രാ​യ​വ​രെ​ ​ഏ​ത​റ്റം​ ​വ​രെ​യും​ ​പ​ഠി​പ്പി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​ണ്.​ ​അ​ത്ത​ര​ത്തി​ലു​ള്ളൊ​രു​ ​കു​ട്ടി​ ​എ​ൽ.​എ​ൽ.​ബി.​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ​ആ​ ​കു​ട്ടി​ ​ഐ.​എ.​എ​സ്.​ ​കോ​ച്ചിം​ഗി​ന് ​പ​ഠി​ക്കു​ക​യാ​ണ്.​ ​അ​തു​പോ​ലെ​ ​ക​ഴി​വു​ള്ള​ ​കു​ട്ടി​ക​ൾ​ക്ക് ​മെ​ഡി​സി​നോ​ ​എ​ഞ്ചി​നി​യ​റിം​ഗി​നോ​ ​പോ​കാ​നു​ള്ള​ ​സാ​ഹ​ച​ര്യ​വും​ ​വ​കു​പ്പൊ​രു​ക്കി​ ​വ​രു​ന്നു.​ ​കു​ട്ടി​ക​ളു​ടെ​ ​ഭാ​വി​ ​ശോ​ഭ​ന​മാ​കാ​ൻ​ ​ഇ​തു​പോ​ലു​ള്ള​ ​വി​ജ​യ​ത്തി​ലൂ​ടെ​ ​സാ​ധി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.​ ​വ​നി​ത​ ​ശി​ശു​ ​വി​ക​സ​ന​ ​ഡ​യ​റ​ക്ട​ർ​ ​ഷീ​ബ​ ​ജോ​ർ​ജ്,​ ​ശ്രീ​ചി​ത്ര​ ​സൂ​പ്ര​ണ്ട് ​ഉ​ഷ​ ​എ​ന്നി​വ​ർ​ ​മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.