നാലു പതിറ്റാണ്ടിനുശേഷം ഷീല സംവിധായികയാവുന്നു.ശക്തമായ കുടുംബ കഥ പറയുന്ന സിനിമയുടെ രചനയും ഷീലയാണ് നിർവഹിക്കുന്നത്.ചിത്രീകരണം ഈ വർഷം ആരംഭിക്കാനാണ് തീരുമാനം. താരങ്ങളെ തീരുമാനിച്ചിട്ടില്ല.ഒരു വർഷമായി ഷീല തിരക്കഥ എഴുതുന്ന ജോലിയിലായിരുന്നു.
ഇടക്കാലത്ത് ഷീലയുടെ തിരക്കഥയിൽ മകൻ വിഷ്ണു സംവിധായകനാവുമെന്ന് വാർത്ത ഉണ്ടായിരുന്നു.എന്നാൽ ഈ പ്രോജക്ട് ഇപ്പോൾ ഉണ്ടാകില്ല.ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ നായികയായിരുന്ന ഷീല 1962-ൽ ഭാഗ്യജാതകത്തിലൂടെയാണ് അഭിനയരംഗത്തു എത്തിയത്.ആറ് പതിറ്റാണ്ട് അടുക്കുകയാണ് മൂന്നു ഭാഷകളിലായി ഷീലയുടെ കരിയർ.യക്ഷഗാനമാണ് ഷീല സംവിധാനം ചെയ്ത ആദ്യ സിനിമ. 1979ൽ ശിഖരങ്ങൾ എന്ന സിനിമയും ഷീല സംവിധാനം ചെയ്തിരുന്നു. സംവിധാനം ചെയ്ത രണ്ടു സിനിമയിലും ഷീലയായിരുന്നു നായിക.പുതിയ സിനിമയിൽ ഷീല അഭിനയിക്കുന്നില്ലെന്നാണ് സൂചന.