എത്ര തിരക്കാണെങ്കിലും അവധിക്കാലത്ത് ജയറാം കുടുംബസമേതം യാത്ര പോകാറുണ്ട്. ആ പതിവ് ജയറാം ഇത്തവണയും തെറ്റിച്ചില്ല.നാളെ ജയറാമും കുടുംബവും ലണ്ടനിലേക്ക് തിരിക്കും
.
ജയറാം നായനാകുന്ന പട്ടാഭിരാമന്റെ തിരുവനന്തപുരത്തെ ഷൂട്ടിംഗ് ഇന്നലെ പൂർത്തിയായി.ഇനി നാലു ദിവസത്തെ ചിത്രീകരണം കൂടിയുണ്ട്.അത് തിരുനെൽവേലിയിലാണ്.ജയറാം ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയശേഷമേ അവിടത്തെ ചിത്രീകരണം ഉണ്ടാകൂ.കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാഭിരാമൻ.മിയയാണ് നായിക.
മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദറാണ് ജയറാം പൂർത്തിയാക്കിയ ചിത്രം.ഇത് റംസാന് തിയേറ്ററിലെത്തും.ജയറാം ഷൂട്ടിംഗ് ഏറകുറെ പൂർത്തിയാക്കിയ ചിത്രമാണ് മാർക്കോണി മത്തായി.സനിൽ കളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ് സേതുപതി ഒരു നിർണായക വേഷം അവതരിപ്പിക്കുന്നുണ്ട്.ഇനി ആറ് ദിവസത്തെ ഷൂട്ടിംഗ് കൂടിയുണ്ട്.അതേ സമയം ഹാപ്പി സർദാറിന്റെ പഞ്ചാബിലെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് കാളിദാസ് ലണ്ടനിലേക്ക് പോകുന്നത്.